പൊലീസ് ജീപ്പിൽ നിന്ന് ചാടി യുവാവ് മരിച്ച സംഭവം; നിജ സ്ഥിതി അന്വേഷിക്കും; - വി ശിവൻകുട്ടി
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം എന്നാണ് മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്‍റെ നിജ സ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ ഈ പരാതിയും കൃത്യമായി പരിഗണിക്കും. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പൂന്തുറയിലാണ് സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് യുവാവിനെ ജീപ്പിൽ കൊണ്ടു പോകുന്നതിനിടെയാണ് വീണു മരിച്ചത്. പൂന്തുറ സ്വദേശി സനോബർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
ജീപ്പിൽ നിന്നും വീണ സനോബറിന്റെ തലയ്ക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. തലച്ചോറിനടക്കം ക്ഷതം ഏറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു സനോബർ. എന്നാൽ, ചികിത്സയിലിരുന്ന ഇയാൾ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു
എന്നാൽ, പൊലീസ് മർദിച്ചപ്പോഴാണ് സനോബർ ചാടിയതെന്ന് ബന്ധുക്കൾ ആരോപിന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ കമ്മിഷ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സനോബർ ജീപ്പിൽ നിന്ന് ചാടിയതായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയിൽ സനോബർ മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. തുടർന്ന് അയാൾ ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വീട്ടുകാർ പൂന്തുറ പൊലീസിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. എന്നാൽ, പൊലീസ് പ്രശ്നം പറഞ്ഞു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സനോബർ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിക്കുകയായിരുന്നു. തുടർന്ന് ശരീരം മുറിഞ്ഞ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. പിന്നീട് ഇയാളെ വീട്ടിലേക്ക് തന്നെ എത്തിക്കുകയായിരുന്നു.
എന്നാൽ, സനോബറിനെ ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ നിർത്തണം എന്ന് കുടുംബം ആവിശ്യപ്പെട്ടു. കുടുംബത്തിന്റെ ആവിശ്യത്തിന് പിന്നാലെ ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഈ യാത്രയിലാണ് ജീപ്പിൽ നിന്നും സനോബർ വീണത്.
അതേസമയം, നഗരത്തിൽ യുവാക്കളെയും ടെക്നോപാർക്ക് ജീവനക്കാരനെയും തട്ടി കൊണ്ടു പോയി മർദ്ദിക്കുകയും പണം തട്ടുകയും ചെയ്ത ഗുണ്ടാ സംഘങ്ങള്‍ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി പണം കവര്‍ന്ന കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും പതിവാക്കിയ രണ്ട് ഗുണ്ടാ സംഘങ്ങളാണ് പിടിയിലായത്. നഗരത്തില്‍ ഇതുകൂടാതെ വലിയതുറയില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാല് പേരും പിടിയിലായി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് കേസിലെയും പ്രതികള്‍ അറസ്റ്റിലായത്.












Click it and Unblock the Notifications