കലോത്സവ നഗരിയില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടന്നുവരുന്ന ചെമനാട് ജമാഅത്ത് സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. കൊമ്പനടുക്കത്തെ മുഹമ്മദ് നാസര്‍ (40)ആണ് അറസ്റ്റിലായത്. സ്‌കൂളിന്റെ ഗേറ്റിന് സമീപം വെച്ച് ഇന്നലെ വൈകിട്ട് കാസര്‍കോട് എസ്.ഐ പി. അജിത് കുമാറാണ് നാസറിനെ 25 ഗ്രാം കഞ്ചാവുമായി പിടിച്ചത്.

arrest

കുഞ്ഞിക്കാൽ കാണാൻ മഞ്ഞ കുപ്പിവള! ഭാര്യയുടെ കൈകളിൽ കരിവള കണ്ടാൽ... വളയിടും മുൻപ് ഇതെല്ലാം നോക്കണേ...

രണ്ട് ദിവസം മുമ്പ് കലോത്സവ നഗരിയില്‍ മറ്റൊരു യുവാവിനെ കഞ്ചാവുമായി പിടിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി കാസറഗോഡ് വിദ്യാലയങ്ങൾ കേന്ത്രീകരിച്ച് വൻ കഞ്ചാവ് മാഫിയ സംഘം തന്നെ രംഗത്തുണ്ട്. കാസറഗോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനവധി സംഘങ്ങളെ പിടി കൂടിയുട്ടുണ്ടെങ്കിലും. പോലീസ് സംഘത്തിന് പിടി കൊടുക്കാതെ നടക്കുന്ന കഞ്ചാവ് വിൽപ്പനക്കാരെ പിടിക്കാൻ പോലീസ് വലവീശിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
young man is arrested for selling cannabis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്