തീയേറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: നഗരത്തിലെ തീയേറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബെണ്ടിച്ചാലിലെ റംഷാദാ(22)ണ് അറസ്റ്റിലായത്. ബേഡഡുക്ക വട്ടംതട്ടയിലെ കെ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഹന്‍ക് ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍

കഴിഞ്ഞ മാസം 26ന് കാസര്‍കോട് മൂവി മാക്‌സ് തീയേറ്ററിന് സമീപം വെച്ചാണ് ബൈക്ക് മോഷണം പോയത്. സുനിലിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. റംഷാദ് കഴിഞ്ഞ ദിവസം മൊഗ്രാലിന് സമീപത്തെ ഒരു വര്‍ക്ക്‌ഷോപ്പില്‍ സര്‍വ്വീസിനായി ബൈക്ക് കൊണ്ടുവന്നിരുന്നു.പൊലീസ് അന്വേഷണത്തിനിടെ ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

thief

രാവിലെ എട്ടരയോടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്ക് സമീപം വെച്ചാണ് പ്രിന്‍സിപ്പല്‍ എസ്ഐപി അജിത്കുമാര്‍, പ്രൊവേഷണല്‍ എസ്ഐ റൗഫ് എന്നിവര്‍ ചേര്‍ന്ന് റംഷാദിനെ പിടിച്ചത്. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ബൈക്കും സ്‌കോര്‍പിയോയും കവര്‍ന്നതിനും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ബൈക്കുകള്‍ കവര്‍ന്നതിനും റംഷാദിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

English summary
Youth arrested for thefting bike from theater complex

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്