Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിപ്പ് തീരുന്നില്ലല്ലോ.. ജോജുവിനോടുളള കലി സിനിമകളുടെ നെഞ്ചത്ത്, കീടം ഷൂട്ടിംഗ് തടഞ്ഞ് യൂത്ത് കോൺഗ്രസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജിനോടുളള രോഷം സിനിമാ ഷൂട്ടിംഗുകള്‍ തടഞ്ഞ് തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്. എറണാകുളത്ത് കീടം എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന കടുവ എന്ന സിനിമയുടെ ഷൂട്ടിംഗും യൂത്ത് കോണ്‍ഗ്രസുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. റോഡ് തടഞ്ഞ് സിനിമാ ഷൂട്ടിംഗ് നടത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നത്.

ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

1

ഇന്ധന വില വര്‍ധനവിന് എതിരെ കൊച്ചിയില്‍ റോഡ് തടഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിന് എതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. പിന്നാലെ ജോജുവിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിത്തകര്‍ത്തു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് പിന്‍വലിക്കാനുളള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

1

ഇതോടെ കോണ്‍ഗ്രസ് നേതാക്കളും അണികളും ജോജുവിനോട് കലിപ്പിലാണ്. യൂത്ത് കോണ്‍ഗ്രസ് ആകട്ടെ നാട് നീളെ സിനിമാ ചിത്രീകരണങ്ങള്‍ തടഞ്ഞാണ് ജോജുവിനോടുളള കലിപ്പ് തീര്‍ക്കുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടം എന്ന സിനിമയുടെ ചിത്രീകരണം എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപത്താണ് നടക്കുന്നത്. ഇവിടെയുളള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഷൂട്ടിംഗ് നടക്കവേയാണ് ഒരു സംഘം പ്രതിഷേധവുമായി എത്തിയത്.

ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

3

സിനിമാ ഷൂട്ടിംഗ് നടക്കുന്നത് ഗതാഗതം തടസ്സപ്പെടുത്തിയാണ് എന്നും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഷൂട്ടിംഗിന് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജോജു ജോര്‍ജിന് എതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ കാഞ്ഞിരപ്പള്ളിയിലെ ലോക്കേഷനിലേക്ക് ആയിരുന്നു കഴിഞ്ഞ ദിവസത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്.

4

വഴി തടഞ്ഞ് ഷൂട്ടിംഗ് നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ടിബി റോഡില്‍ കുന്നുംഭാഗം പ്രദേശത്തായിരുന്നു സംഭവം. ജോജുവിന് എതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അരമണിക്കൂറോളം ഷൂട്ടിംഗ് തടസ്സപ്പെട്ടു. പോലീസ് എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

5

പിന്നാലെ സിനിമാ ചിത്രീകരണങ്ങൾക്ക് സംരക്ഷണം നൽകും എന്ന് പ്രഖ്യാപിച്ച് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഡിവൈഎഫ്ഐയുടെ പ്രസ്താവന ഇങ്ങനെ: '' പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണ്. സിനിമ ചിത്രീകരണങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.ഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാർച്ച്, നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്.

6

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ല. സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+