'ബെന്യാമിനും ബാലനും ഷൈലജയും കൂടി പ്രത്യേകതരം വയറസ് വികസിപ്പിച്ചെടുത്തതാണ്'; മറുപടിയുമായി രാഹുല്‍
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കതെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാക്കൂട്ടത്തില്‍. ബെന്യാമിനും ബാലനും ഷൈലജയും കൂടി ഒരു പ്രത്യേകതരം തരം കൊറോണ വയസ്സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ കോവിഡിൻ്റെ പ്രത്യേകത, ആ വൈറസ് പടരുന്നത് പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരള യാത്രയിലൂടെയും, യൂത്ത് കോൺഗ്രസ്സിൻ്റെ സർക്കാർ വിരുദ്ധ സമരങ്ങളിലൂടെയും മാത്രമാണെന്നുമാണ് പരിഹാസ രൂപേണ രാഹുല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബെന്യാമിനും ഒരു ബാലനാണ്,
പനച്ചൂരാൻ പാടിയതു പോലെ "ബാലൻ അവനൊരു കാലൻ " എന്ന ബാലൻ മാത്രമല്ല, ഒന്നുമറിയാത്തൊരു ബാലൻ കൂടിയാണ്.
ബെന്യാമിനും ബാലനും ഷൈലജയും കൂടി ഒരു പ്രത്യേകതരംകൊറോണ വൈറസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ കോവിഡിൻ്റെ പ്രത്യേകത, ആ വൈറസ് പടരുന്നത് പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരള യാത്രയിലൂടെയും, യൂത്ത് കോൺഗ്രസ്സിൻ്റെ സർക്കാർ വിരുദ്ധ സമരങ്ങളിലൂടെയും മാത്രമാണ്.

എന്നാൽ ഈ വൈറസ്സ്, പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ യുടെ മഹാസമ്മേളനത്തിലെ, നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഷൈലജയടക്കമുള്ള മന്ത്രിമാരുടെ അദാലത്തിലോ, സിപിഎം പരിപാടികളിലൂടെ പടരില്ല. സിപിഎമ്മിന്‍റെയും സർക്കാരിൻ്റെയും ആൾക്കൂട്ട പരിപാടിയിൽ ഈ വയറസ്സ് തിക്കിലും തിരക്കിലും പെട്ട് ഞെരിഞ്ഞ് അമർന്ന് ''ചത്ത് പോകും ". എന്നാൽ ഖദറിൻ്റെ മണമടിക്കുന്ന പരിപാടികളിൽ ഈ വയറസ്സ് പുനരുജ്ജീവിക്കും.
ഈ വിശേഷാൽ വയറസ്സ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ ലീവിനും പോയിരുന്നു. ഈ വയറസ്സ് സിദ്ധാന്തം വികസിപ്പിച്ചെടുത്ത ബാലനും ബെന്യാമിനും ഷൈലജയ്ക്കും ഇത്തവണത്തെ മെഡിൽക്കൽ സയൻസിനുള്ള നോബൽ സമ്മാനം കൊടുക്കുവാൻ മലർവാടി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികൾ തീരുമാനിച്ചതായി അറിയിച്ചു.












Click it and Unblock the Notifications