വേറെ വല്ല പണിക്കും പോകാന്‍ പറയുന്നില്ല; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ
പാലക്കാട്: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിക്കുന്നത്. വേറെ വല്ല പണിക്ക് പോകാന്‍ പറയുന്നില്ലെന്നും ഒരു പണക്കും കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വേറെ വല്ല പണിക്കും പോകാന്‍ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത്.. വല്ല SPCയിലോ, NCCയിലോ പോകുന്ന സ്‌കൂള്‍ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാല്‍ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും. RSSകാരന്‍ SDPIക്കാരനെ കൊന്നപ്പോള്‍, ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാന്‍ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാല്‍ RSSകാരന്‍ കൊല്ലപ്പെട്ടിരുക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു. എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലില്‍ കോലമായി വെച്ചാല്‍ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.

ഇന്നലെയും ഇന്നുമായി പാലക്കാട് രണ്ടു കൊലപാതകങ്ങളാണ് ഉണ്ടായത്. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറും ഇന്ന് ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ കൊല്ലപ്പെട്ടത്. നിസ്‌കരിച്ച് പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടത്തിയത് രണ്ട് കാറിലെത്തിയ സംഘമാണ്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനിവാസനെ കടയുടെ ഉള്ളില്‍ കയറിയാണ് അഞ്ചംഗ സംഘം വെട്ടിയത്.












Click it and Unblock the Notifications