Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യം ചെയ്താല്‍ അയാള്‍ തീവ്രവാദി, പാക്കിസ്ഥാന്‍ വാദി; ഇതാണ് സംഘികളുടെ കുടില ബുദ്ധി: റിജില്‍ മാക്കുറ്റി

കണ്ണൂര്‍ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശരിവച്ചത്. ഇതോടെ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് . ഹൈക്കോടതി ഉത്തരവ് നീതി നിഷേധമാണെന്നും ഹിജാബ് ധരിക്കാതെ പോകാനില്ലെന്നാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികളുടെ നിലപാട് .

1

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മുസ്ലിം മത വിശ്വാസികളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് ആരാണ് അവകാശം കൊടുത്തെന്ന് റിജില്‍ മാക്കുറ്റി ചോദിക്കുന്നു . ഇത് ചോദ്യം ചെയ്താല്‍ അയാള്‍ തീവ്രവാദി , പാക്കിസ്ഥാന്‍ വാദി. സുഡാപ്പി എന്ന് പറഞ്ഞ് ചാപ്പ കുത്തുന്നു . മുസ്ലീം അപരവല്‍ക്കരണമാണ് ആര്‍എസ്എസ് ഇവിടെ കൃത്യമായി നടത്തുന്നതെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം. . . .

2

ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായ ചെങ്കോട്ടയില്‍ ഉയര്‍ന്നു പൊങ്ങുന്ന ദേശീയ പതാക വലിച്ചു താഴ്ത്തി കാവിക്കൊടി കയറ്റും എന്ന് പറഞ്ഞത് ബി ജെ പി നേതാവായ കര്‍ണാടക മന്ത്രി. ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല . പ്രഖ്യാപിത ദേശസ്‌നേഹികളെ ഈ വഴി ആരും കണ്ടില് ല. അയാള്‍ക്ക് ആരും രാജ്യദ്രോഹി പട്ടം ചാര്‍ത്തി കൊടുക്കുന്നില്ല .

3

കാരണം അയാള്‍ ആര്‍ എസ്എസ് കാരനാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന് ഒരു ഗ്രന്ഥത്തിലും എഴുതി വെച്ചില്ല .
പക്ഷേ അതൊരു ആചാരമാണ് . അത് വിശ്വാസത്തിന്റെ ഭാഗമാണ് അവിടെ ആചാരലംഘനം നടന്നപ്പോള്‍ രാഷ്ട്രീലാഭം ആഗ്രഹിക്കാത്ത സംഘികള്‍ അല്ലാത്ത യഥാര്‍ത്ഥ വിശ്വാസികള്‍ തെരുവില്‍ ഇറങ്ങി. ഇവിടുത്തെ മുസ്ലീം സഹോദരങ്ങളും ക്രിസ്തീയ സഹോദരങ്ങളും ശബരിമലവിശ്വാസി സമൂഹത്തിന്റെകൂടെ നിന്നത് കേരളം കണ്ടതാണ് .

4

മുസ്ലിം മത വിശ്വാസികളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് ആരാണ് അവകാശം കൊടുത്ത്. ഇത് ചോദ്യം ചെയ്താല്‍ അയാള്‍ തീവ്രവാദി, പാക്കിസ്ഥാന്‍ വാദി. സുഡാപ്പി എന്ന് പറഞ്ഞ് ചാപ്പ കുത്തുന്നു.
മുസ്ലീം അപരവല്‍ക്കരണമാണ് ആര്‍എസ്എസ് ഇവിടെ കൃത്യമായി നടത്തുന്നത്.

5

ഇതാണ് സംഘികളുടെ കുടില ബുദ്ധി. എന്തിനാണ് ഓരോ മത വിശ്വാസികളുടെ അവകാശത്തിന് നേരെ കടന്നാക്രമണം നടത്തുന്നത്. ജയ് ശ്രീറാം വിളിച്ചാല്‍ അത് രാജ്യസ്‌നേഹം. അള്ളാഹു അക്ബര്‍ എന്ന് വിളിച്ചാല്‍ രാജ്യദ്രോഹം. രാജ്യത്തിന്റെ ദേശീയപതാകയെ അപമാനിച്ചാല്‍ അവന്‍ രാജ്യ സ്‌നേഹി. ഇതാണ് രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിക്കുന്ന പൊതുബോധം.

6

ഇതൊക്കെ തുറന്ന് പറയുമ്പോള്‍ കുറേ സൈബര്‍ സംഘികളുടെ വെട്ടുകിളിക്കൂട്ടം തെറിയുമായി വരാറുണ്ട് . ഹിന്ദു ദേവന്‍മാരുടെ ഫോട്ടോ പതിച്ച ജോസഫും ജോര്‍ജും ഒക്കെ ഉള്‍പ്പെടുന്ന വ്യാജ്യ സംഘികളും ഉണ്ട് . അതോടൊപ്പം തന്നെ ക്രിസ്ത്യന്‍ മുസ്ലീം മത വിശ്വാസികളെ അകറ്റുന്നതിനു വേണ്ടി കേരളത്തില്‍ സംഘികളുടെ സൈബര്‍ ഗ്രൂപ്പില്‍ വ്യാജ്യ പ്രാഫയിലുകളിലൂടെ വലിയ രൂപത്തില്‍
വിദ്വേഷ പ്രചരണം നടത്തുന്നുണ്ട് . അതിന്റെ ലാഭം സംഘപരിവാര്‍ കൊയ്യുന്നുണ്ട് . ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് കേരളം പോകും . - റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+