Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയുടെ പ്രിയപ്പെട്ടവൻ പിണറായി ആകുന്നത് ഇങ്ങനെ ഒക്കെയാണ്', ആഞ്ഞടിച്ച് റിജിൽ മാക്കുറ്റി

തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ പരീക്ഷാ ചോദ്യപ്പേപ്പര്‍ വിവാദത്തിലായിരിക്കുകയാണ്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ സോഷ്യോളജി ചോദ്യ പേപ്പറിലെ ചോദ്യമാണ് വിവാദത്തിലായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ എന്നതാണ് ചോദ്യം. എട്ട് മാർക്കിന്റേതാണ് ചോദ്യം. രണ്ട് പുറത്തിൽ ഉത്തരം എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 9നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറിയിലെ സോഷ്യോളജി പരീക്ഷ നടന്നത്.

ചോദ്യം തങ്ങള്‍ തയ്യാറാക്കിയത് അല്ലെന്നാണ് സാക്ഷരതാ മിഷന്‍ വിശദീകരിക്കുന്നത്. അതേസമയം ഹയര്‍ സെക്കന്‍ഡറി വകുപ്പ് പറയുന്നത് പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്ക് ഉളളത് എന്നാണ്. വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും എതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പിണറായി വിജയൻ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിൽ ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ആരോപിച്ചു. കേരളത്തിലെ സംഘ പരിവാറിന്റെ ഏജന്റായി മാറിയിരിക്കുകയാണ് ഇടത് പക്ഷം എന്നും റിജിൽ മാക്കുറ്റി കുറ്റപ്പെടുത്തി.

റിജിൽ മാക്കുറ്റിയുടെ പ്രതികരണം ഇങ്ങനെ: '' RSS ആണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്നത്. മോദിയുടെ പ്രിയപ്പെട്ടവൻ പിണറായി ആകുന്നത് ഇങ്ങനെ ഒക്കെയാണ്. BJP ഭരിക്കുന്ന ഗുജറാത്തിലെയും യു പിയിലെയും വിദ്യാഭ്യാസ വകുപ്പിൽ RSS അജണ്ട നടപ്പാക്കുന്നത് പോലെയാണ് പിണറായി ഭരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലും RSS അജണ്ട നടപ്പാക്കുന്നത് . ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയോ എന്ന ചോദ്യം കേരളത്തിൽ നടക്കുന്ന +2 തുല്ല്യതാ പരീക്ഷയുടെ ചോദ്യപേപ്പറിൽ വന്ന ചോദ്യമാണ്.

rhl

സംഘികളാണോ ചോദ്യം തയ്യാറാക്കാന്നത് അതുപോലെ കണ്ണൂർ സർവ്വകലാശയിൽ
ഗാന്ധിയെയും , നെഹ്റുവിനെയും ഒതുക്കി ഗോൾവാക്കറിനെയും , സവർക്കറെയും പുൽകി കൊണ്ടുള്ള സിലബസ് വന്നിരിക്കുന്നു. കണ്ണൂർ സർവ്വകലാശാല തലശേരി ബ്രണ്ണൻ കോളേജിൽ പുതുതായി ആരംഭിച്ച എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമെസ്റ്റർ തീംസ് ഇന്ത്യൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിന് ആർ എസ് എസ് സ്വഭാവം. പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിലുമാണ് വിചിത്ര സിലബസ് തയാറാക്കിയിരിക്കുന്നത്. വിഡി സവർക്കറുടെ ഹിന്ദുത്വ ആശയവും , ഗോൾ വാക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സും പ്രത്യേകം ഇടം പിടിച്ചപ്പോൾ ഗാന്ധിയൻ ചിന്തകളായ സത്യാഗ്രഹ , അഹിംസ, ട്രസ്റ്റിഷിപ്പ് , പഞ്ചായത്ത് രാജ് ആശയങ്ങളൊ , ജവഹർലാൽ നെഹ്റുവിന്റെ സെക്കുലറിസത്തെ പറ്റിയൊ ഒന്നും പരമാർശിക്കുന്നില്ല. രാജാറം മോഹൻ റോയ് സ്ത്രീ സ്വാതന്ത്യത്തിനു വേണ്ടി നടത്തിയ ഇടപെടലുകളൊ, സ്വാമി വിവേകാനന്ദന്റെ യൂനിവേഴ്സൽ റിലീജിയനൊ, രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് സങ്കൽപങ്ങളൊ, ജയപ്രകാശ് നാരയണന്റെ സമ്പൂർണ്ണ വിപ്ലവമെന്ന ആശയമൊ ഒന്നും പ്രതിപാദിക്കുന്നേയില്ല.

'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

ജൂലൈ 7 നു തുടങ്ങിയ സെമസ്റ്ററിന്റെ സിലബസ് പുറത്തിറങ്ങിയത് പോലും ഒരു മാസം കഴിഞ്ഞാണ്. 17/08/21 നാണ് സിലബസ് പുറത്തിറക്കിയിരിക്കുന്നത്. അക്കാദമിക് തലത്തിൽ കാര്യമായ ചർച്ചയില്ലാതെ ഒന്നു രണ്ട് വ്യക്തികൾ ആണ് സിലബസിന്റെ പിന്നിൽ എന്നും ആരോപണമുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മോഡേൺ ഇന്ത്യൻ സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ തോട്ടിൽ നിന്നും ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയിരുന്നു. പരാതികൾ ഉയർന്നിട്ടും ഇടതു ബോർഡ് സിലബസ് പരിഷ്കരിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ സംഘ പരിവാറിന്റെ ഏജന്റായി മാറി ഇടത് പക്ഷം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+