കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവിലിരുന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു; തരൂരിനെതിരെ ഷാഫി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് എം പി ശശി തരൂരിന് എതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ. ശശി തരൂര്‍ അടുത്തിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകും എന്നും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ശശി തരൂരിന്റെ പേര് പരാമര്‍ശിക്കാതെ ഉള്ള ഷാഫി പറമ്പിലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു എന്നും സമുദായ നേതാക്കളെ കാണുന്നു എന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാര്‍ട്ടി ആരെ എങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഷാഫി പറമ്പില്‍ നിര്‍വാഹക സമിതി യോഗത്തില്‍ ചോദിച്ചു.

1

നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല എന്നും അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല എന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു. ഇതിനൊക്കെ പിന്തുണ നല്‍കുന്നവരേയും നിയന്ത്രിക്കേണ്ടതുണ്ട് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത്തരക്കാരെ ശാസിക്കുകയും വേണം എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ രംഗത്തെത്തി.

170 സീറ്റില്‍ ബിജെപിക്ക് എതിരാളി കോണ്‍ഗ്രസല്ലേ..? അവര്‍ ശക്തിപ്പെടട്ടെ; പ്രശംസിച്ച് തൃണമൂല്‍ നേതാക്കള്‍170 സീറ്റില്‍ ബിജെപിക്ക് എതിരാളി കോണ്‍ഗ്രസല്ലേ..? അവര്‍ ശക്തിപ്പെടട്ടെ; പ്രശംസിച്ച് തൃണമൂല്‍ നേതാക്കള്‍

2

താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്നും പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത് എന്നും ശശി തരൂര്‍ പ്രതികരിച്ചു. ബി ജെ പിക്ക് പഴയത് പോലെ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണ കഴിയില്ല എന്നും പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താം എന്നുമുള്ള പ്രത്യാശയും ശശി തരൂര്‍ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്.

ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍

3

കേരളം തന്റെ കര്‍മ്മഭൂമിയാണ് എന്നും പര്യടനമല്ല ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ എം പിമാര്‍ നടത്തിയ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രതികരണങ്ങളില്‍ കെ പി സി സി എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്വയം സ്ഥാനാര്‍ത്ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ആദ്യമായി ലോട്ടറിയെടുത്തു.. കോളേജ് വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് ബംപര്‍ സമ്മാനം!!ആദ്യമായി ലോട്ടറിയെടുത്തു.. കോളേജ് വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് ബംപര്‍ സമ്മാനം!!

4

ആര് എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനാണ് എന്നും യോഗത്തില്‍ അംഗങ്ങള്‍ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ട എന്നും കെ പി സി സി നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു.

English summary
Youth Congress president Shafi Parambil lashes out Shashi Tharoor on KPCC executive meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X