കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിയും ചെന്നിത്തലയും ഹസനും മാറണം, യൂത്ത് കോണ്‍ഗ്രസ് കളത്തില്‍, സോണിയക്ക് കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ പോര് മുറുകുന്നു. യുവനേതാക്കള്‍ സീനിയേഴ്‌സിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇത് പരസ്യമായി തന്നെ പുറത്ത് വന്നു. സോണിയ ഗാന്ധിക്ക് യുവനേതാക്കള്‍ കത്തയച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം ഹൈക്കമാന്‍ഡ് കട്ടക്കലിപ്പില്‍ നില്‍ക്കുന്ന സയമത്താണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. കടുത്ത മാറ്റങ്ങള്‍ക്ക് ഇത് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്.

സോണിയ കലിപ്പില്‍

സോണിയ കലിപ്പില്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് അനാവശ്യമായി സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ചില്ലെന്ന് സോണിയാ ഗാന്ധി പറയുന്നു. രാഹുല്‍ ഗാന്ധി അടക്കം പറഞ്ഞ മാറ്റങ്ങളൊന്നും ഇവര്‍ നടപ്പാക്കാനും തയ്യാറായില്ല. കോഴിക്കോട് അടക്കമുള്ള ഡിസിസികള്‍ പൊളിച്ചെഴുതണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതാണ്. മലബാര്‍ മേഖലയില്‍ നിന്ന് 20 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. അതൊക്കെ സംഘടന ഇല്ലാത്തത് കൊണ്ടാണ് നഷ്ടമായിരിക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എല്ലാ ഡിസിസികളിലും വരുമെന്നാണ് സൂചന.

കളം പിടിച്ച് യൂത്ത് കോണ്‍ഗ്രസ്

കളം പിടിച്ച് യൂത്ത് കോണ്‍ഗ്രസ്

സീനിയേഴ്‌സിനെ വെട്ടാനുറച്ച് യൂത്ത് കോണ്‍ഗ്രസും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും മാറ്റണമെന്നാണ് ആവശ്യം. സോണിയാ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് കത്തും നല്‍കി. ഒപ്പം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ മാറ്റണമെന്നും നിര്‍ദേശമുണ്ട്. 24 സംസ്ഥാന ഭാരവാഹികളാണ് കത്ത് നല്‍കിയിരിക്കുന്നത്. സോണിയക്ക് അതിവേഗം കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ സഹായകരമാകുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്.

എന്തുകൊണ്ട് മാറ്റണം

എന്തുകൊണ്ട് മാറ്റണം

മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. യുഡിഎഫിനെ നയിച്ചത് എംഎം ഹസനും. ഇവര്‍ക്കാണ് തോല്‍വിയുടെ ഉത്തരവാദിത്തം എന്ന് ഉറപ്പിക്കാന്‍ ഇത് ധാരാളമാണ്. കോണ്‍ഗ്രസിന്റെ പദ്ധതികളില്‍ ഊന്നി വിജയിക്കുന്നതില്‍ പകരം വ്യക്തി കേന്ദ്രീകൃതമായ പ്രചാരണവും കോണ്‍ഗ്രസിന് വില്ലനുണ്ടായിട്ടുണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം ഉടന്‍ ഉണ്ടാവുമെന്ന സൂചനയാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നത്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

ജംബോ കെപിസിസിയും ഡിസിസികളും പിരിച്ചുവിടണം, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യമുണ്ട്. ഒപ്പം സംസ്ഥാന കമ്മിറ്റികളയും പിരിച്ചുവിടണമെന്നാണ് ആവശ്യം,. നേതൃമാറ്റം എന്ന ആവശ്യം കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു. സജീവ ചര്‍ച്ച വേണ്ട എന്ന രീതിയിലേക്ക് കാര്യം മാറ്റിയിരുന്നു ചെന്നിത്തലും മുല്ലപ്പള്ളിയും. എന്നാല്‍ മാറിയില്ലെങ്കില്‍ എന്നെന്നേക്കുമായി ഒരു തിരിച്ചുവരവ് കോണ്ഗ്രസിനുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

ചെന്നിത്തല ഒറ്റപ്പെടുന്നു

ചെന്നിത്തല ഒറ്റപ്പെടുന്നു

ഐ ഗ്രൂപ്പിനും കൂടുതല്‍ എംഎല്‍എമാരുണ്ടെങ്കിലും രമേശ് ചെന്നിത്തല ഇവര്‍ക്ക് സ്വീകാര്യനല്ല. അതിന് കാരണവുമുണ്ട്. ഐ ഗ്രൂപ്പ് ദുര്‍ബലമായ സമയത്ത് ഒന്നിപ്പിച്ച് നിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് സാധിച്ചില്ല. ഹൈക്കമാന്‍ഡില്‍ സ്വാധീനവും വര്‍ധിച്ചില്ല. എന്നാല്‍ എ ഗ്രൂപ്പ് ഒറ്റക്കെട്ടാണ്. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ അടുത്ത നേതാവ് വരാന്‍ റെഡിയായി നില്‍ക്കുകയാണ്. സംഘാടക മികവും അവര്‍ക്കൊപ്പം തന്നെയാണ്. അതുകൊണ്ട് എ ഗ്രൂപ്പിലെ നേതാക്കളില്‍ പലരും കെസി വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് മാറുന്നത്. രാഹുല്‍ ഗാന്ധിയുമായി അടുക്കുന്നതിനും ഇത് ഗുണം ചെയ്യും.

ഉമ്മന്‍ ചാണ്ടി കളം മാറും

ഉമ്മന്‍ ചാണ്ടി കളം മാറും

ഉമ്മന്‍ ചാണ്ടിക്ക് കാര്യമായ പദവികള്‍ ഇല്ലാത്തത് കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല. അദ്ദേഹം ദേശീയ തലത്തിലേക്ക് തന്നെ പോകും. ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും ചുമതലകള്‍ മാറ്റി നല്‍കാനാണ് സാധ്യത. രമേശ് ചെന്നിത്തലയും വൈകാതെ ദേശീയ തലത്തിലേക്ക് മാറിയേക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വരികയാണെങ്കില്‍ ഇവര്‍ രണ്ട് പേര്‍ക്കും പുതിയ റോള്‍ നല്‍കും. പക്ഷേ കേരളത്തില്‍ വലിയ റോളുണ്ടാവില്ല. ചെന്നിത്തല ദീര്‍ഘകാലമായി ദേശീയ തലത്തിലേക്ക് എത്തിയിട്ടില്ല എന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
തദ്ദേശം സൂചന

തദ്ദേശം സൂചന

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് വരെ അമിത ആത്മവിശ്വാസമുണ്ടായിരുന്നതായി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശം തോറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണി അപ്പോഴേക്കും വളരെ മുന്നിലായിരുന്നു. ഗ്രൂപ്പ് പോരും പ്രശ്‌നമായതായി താരിഖ് അന്‍വര്‍ ചൂണ്ടിക്കാണിച്ചു. ഇടതുമുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് കളിച്ചെന്നും, അത് തോല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനായി പാര്‍ട്ടിയെ ഒരുക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

English summary
youth congress sent letter to sonia gandhi to remove mullapally and ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X