കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വോട്ടിന് ആരുമായും കൂടും; പക്ഷെ ഇപ്പോഴത്തെ ഈ മുന്‍കരുതല്‍ ഗുണം ചെയ്തേക്കുമെന്ന് എന്‍എസ് നുസൂർ

Google Oneindia Malayalam News

എറണാകുളം: നാല് വോട്ട് പിടിക്കാൻ ആരുമായും ചങ്ങാത്തം കൂടുന്നവരുടെ ഭരണമാണ് കേരളത്തിൽ ഉള്ളതെങ്കിലും വർഗ്ഗീയ പ്രചരണത്തിനെതിരെ ചില മുൻകരുതലുകൾ ആഭ്യന്തര വകുപ്പ് എടുക്കുന്നത് നാളെകളിൽ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരാതിരിക്കാൻ നന്നായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ. വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്‌ എല്ലാക്കാലത്തും ഒറ്റനിലപാടെ ഉള്ളൂ. ഏത് സാഹചര്യത്തിലായാലും തീവ്ര വർഗ്ഗീയ സംഘടനകളുമായി സന്ധി ചെയ്യാൻ ഒരുക്കമല്ല എന്നത് തന്നെയാണ് നിലപാട്. ഒറ്റപ്പെട്ട വേദികളിൽ കോൺഗ്രസ്‌ നേതാക്കൾ ഇക്കൂട്ടരോടൊപ്പം പങ്കെടുത്തിട്ടുണ്ടെങ്കിൽ അതും യൂത്ത് കോൺഗ്രസ്‌ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്‍ എസ് നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇങ്ങനെ ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്ഇങ്ങനെ ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്

മതവും അധികാരവും മനുഷ്യനെ മയക്കുന്ന ലഹരിയാണ്. ഇത് രണ്ടും പരസ്പര പൂരകങ്ങളുമാണ്. രണ്ടിനോടുമുള്ള അധികമായ ആസക്തി മനുഷ്യത്വം മരവിപ്പിക്കുന്ന സമൂഹങ്ങളെ സൃഷ്ടിക്കും. ജാതിയെയും മതത്തെയും കൂട്ടുപിടിച്ചു അധികാരത്തിന്റെ ദന്തഗോപുരങ്ങൾ കെട്ടിപ്പൊക്കുന്നവർ തലമുറകളോട് ചെയ്യുന്ന ക്രൂരതകളുടെ അളവറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. വെള്ളക്കാരാൽ അടിമകളാക്കപ്പെട്ട ഒരു ജനതയെ സ്വതന്ത്രമാക്കിയ വീരകഥകൾ വിസ്മരിക്കാൻ പഠിപ്പിക്കുന്ന ഏക രാജ്യം നമ്മുടേത് മാത്രമാണ്. ആരൊക്കെ വിചാരിച്ചാലും ഇത് ഹിന്ദു രാഷ്ട്രമാക്കാനോ ഇസ്ലാം രാഷ്ട്രമാക്കാനോ ക്രൈസ്തവ രാജ്യമാക്കാനോ കഴിയുമോ?

nsnusoor

വർഗ്ഗീയതക്കെതിരെ ചുമരുകളിലോ ഫ്ളക്സുകളിലോ ഫേസ്ബുക്കിലൂടെയോ ശബ്ദമുയർത്തിയിട്ട് കാര്യമില്ല. അത് എല്ലാ സീമകളും ലംഘിച്ച് കുട്ടികളുടെ ചോരകളിലേക്ക് കുത്തിവയ്ക്കപ്പെട്ട തീവ്ര ലഹരിയായി മാറിക്കഴിഞ്ഞു. അതാണ് ആലപ്പുഴയിൽ കണ്ടത്. രാഖി കെട്ടിയിരുന്ന കേരളത്തിലെ സംഘപരിവാർ സമൂഹത്തെ സൂക്ഷ്മതയോടെ വീക്ഷിച്ച കുഞ്ഞുങ്ങളുടെ മനസുകളെ മതം പറഞ്ഞ് മയക്കി ഇന്നവരെ മായാലോകത്ത് എത്തിച്ചിരിക്കുന്നു. എന്താണ് ആർഎസ്എസ് എന്ന് മനസിലാക്കാൻ പ്രായമാകാത്ത കുട്ടിയെ തോളിൽ ചുമന്നു കവിതകളും കഥകളും മാപ്പിളപ്പാട്ടുകളും കാണാതെ പഠിച്ച് അവതരിപ്പിക്കാനുള്ള നാവുകൾ കൊണ്ട് അവനറിയാത്ത ഏതോ ലോകത്ത് അവനെയും എത്തിച്ചിരിക്കുന്നു. ഇവർക്ക് രണ്ടുപേർക്കുമിടയിൽ നിശബ്ദ വിപ്ലവം പ്രഖ്യാപിച്ച മറ്റൊരു വർഗ്ഗവും ഉടലെടുത്തു. എന്തായാലും അവരുടെ കുറവുകൂടിയെ നാടിന് ഉണ്ടായിരുന്നുള്ളൂ.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

അവർ "നാസ " നടത്തുന്ന പരീക്ഷണങ്ങളെക്കാളും വലിയ പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ എന്തിന് വേണ്ടിയാണെന്ന് ഇവർ തന്നെ ആലോചിക്കണം. കേരളത്തിലെ ആഭ്യന്തര വകുപ്പ് ജാഗ്രത കൈവരിച്ചേ മതിയാവുകയുള്ളൂ. കേവലം നാല് വോട്ട് പിടിക്കാൻ ആരുമായും ചങ്ങാത്തം കൂടുന്നവരുടെ ഭരണമാണ് കേരളത്തിൽ ഉള്ളതെന്നറിയാം. എന്നാലും ചില മുൻകരുതലുകൾ ആഭ്യന്തര വകുപ്പ് എടുക്കുന്നത് നാളെകളിൽ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരാതിരിക്കാൻ നന്നായിരിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു. വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്‌ എല്ലാക്കാലത്തും ഒറ്റനിലപാടെ ഉള്ളൂ.

ഏത് സാഹചര്യത്തിലായാലും തീവ്ര വർഗ്ഗീയ സംഘടനകളുമായി സന്ധി ചെയ്യാൻ ഒരുക്കമല്ല എന്നത് തന്നെയാണ് നിലപാട്. ഒറ്റപ്പെട്ട വേദികളിൽ കോൺഗ്രസ്‌ നേതാക്കൾ ഇക്കൂട്ടരോടൊപ്പം പങ്കെടുത്തിട്ടുണ്ടെങ്കിൽ അതും യൂത്ത് കോൺഗ്രസ്‌ ചോദ്യം ചെയ്തിട്ടുണ്ട്. അവർ തന്നെ പിന്നീട് ഇവരെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് " ജിഹാദി സംഘ ക്രിസംഘി " കൂട്ടങ്ങളോട് അകലം പാലിക്കുക എന്നത് തന്നെയാണ് പുതിയ തലമുറക്ക് നൽകുന്ന സന്ദേശവും. വർഗ്ഗീയത പറയുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും മുക്കാലിയിൽ കെട്ടി ചാട്ടവാറുകൊണ്ടടിക്കുന്ന പ്രകൃതശിക്ഷാരീതിയാണ് നല്ലത് എന്നാരെങ്കിക്കും പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ?.
വർഗ്ഗീയതക്കെതിരെനാടുണരുക.

English summary
Youth Congress State Vice President ns nusoor took a strong stand against communal propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X