Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കാണാതായ യുവാവ് വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍; ദുരൂഹത...

കോഴിക്കോട്: കോഴിക്കോട് നിന്ന് അഞ്ചു ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൊയില്‍താഴം സ്വദേശി അതുലിന്റെ(18) മൃതദേഹമാണ് മേപ്പയ്യൂരിലുള്ള അമ്മയുടെ വീടിനടുത്തുള്ള വിജനമായ സ്ഥലത്ത് കണ്ടെത്തിയത്.

പൊയില്‍താഴത്തെ പൊറായ് കരിമ്പില്‍ ചാലില്‍ പ്രകാശന്റെയും സജിതയുടെയും ഇളയമകനാണ് അതുല്‍. ചേവായൂരില്‍ മെക്കാനിക്ക് കടയിലെ ജീവനക്കാരനാണ് അതുല്‍. ഈ മാസം 14ന് നാട്ടില്‍വച്ച് അതുലിന് പ്രദേശവാസികളായ മൂന്നു പേരില്‍നിന്ന് മര്‍ദനമേറ്റതായി പറയപ്പെടുന്നു.

Crime

കഴുത്തിലും മുതുകിലും പരുക്കേറ്റ അതുല്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അതുല്‍ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. മര്‍ദനം സംബന്ധിച്ച് ചേവായൂര്‍ പൊലീസില്‍ പരാതിയും നല്‍കി.

അതുലിനെ മര്‍ദിച്ചവരെ അതുലിന്റെ സഹോദരന്‍ മര്‍ദിച്ചതായും പരാതിയുണ്ടായി. ഈ കേസില്‍ സഹോദരനെ പ്രതിയാക്കിയതിലും തനിക്ക് നേരെയുണ്ടായ ഭീഷണിയിലും അതുല്‍ അസ്വസ്ഥനയിരുന്നു. ഇതിനിയടെ അപരിചതരായ രണ്ടു പേര്‍ അതുലിനെ അന്വേഷിച്ച് കോഴിക്കോട് നഗരത്തില്‍ നിന്നും എത്തിയിരുന്നെന്നും പറയപ്പെടുന്നു. ഇതിനുശേഷം കഴിഞ്ഞ 18നാണ് യുവാവിനെ കാണാതായത്.

Read Also: ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം നടത്താം; പ്രയാര്‍ ഗോപാലകൃഷ്ണന് രാജിവയ്ക്കാന്‍ വയ്യ...

ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിട്ടും അതുലിവിനെ കണ്ടെത്താനായില്ല. പോലീസിലും പരാതി നല്‍കിയിരുന്നു.തിങ്കളാഴ്ച രാവിലെയാണ് അതുലിന്റെ മൃതദേഹം മേപ്പയ്യൂരിലെ വീടിന് സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+