കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ പാടില്ല': പികെ ഫിറോസ്

Google Oneindia Malayalam News

ബിജെപി ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ പാടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. നൂപുർ ശർമ അടക്കമുളള ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ വിവാദമായ പശ്ചാത്തലത്തിലാണ് പികെ ഫിറോസിന്റെ പ്രതികരണം. ലോക രാഷ്ട്രങ്ങൾ സമ്മർദ്ധം ചെലുത്തുമ്പോഴായിരുന്നില്ല ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത് എന്നും പികെ ഫിറോസ് കൂട്ടിച്ചേർത്തു.

പികെ ഫിറോസിന്റെ പ്രതികരണം: ' സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രസക്തമായ പ്രസംഗ ശകലമാണ് താഴെ. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. ഇതാണ് ഇന്ത്യയുടെ ആത്മസത്ത. എല്ലാവരെയും അംഗീകരിക്കുക. ആരെയും നിന്ദിക്കാതിരിക്കുക. മുമ്പും പല വ്യക്തികളും മതത്തെ അവഹേളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതാവ് തന്നെ അതിന് നേതൃത്വം നൽകുന്നത് ഇതാദ്യമായിരിക്കും. പാർട്ടി വക്താവ് നുപൂർ ശർമ്മ ഉൾപ്പെടെയുള്ളവർ നബിനിന്ദ നടത്തിയപ്പോൾ ഒടുവിൽ ബിജെപി അവരെ പുറത്താക്കാൻ തയ്യാറായത് തന്നെ ലോക രാഷ്ട്രങ്ങൾ സമ്മർദ്ധം ചെലുത്തി ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾക്ക് ആഹ്വാനം ചെയ്തപ്പോൾ മാത്രമാണ്.

'ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്', ബിജെപിക്കെതിരെ കുഞ്ഞാലിക്കുട്ടി'ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്', ബിജെപിക്കെതിരെ കുഞ്ഞാലിക്കുട്ടി

Pk firos

ലോക രാഷ്ട്രങ്ങൾ സമ്മർദ്ധം ചെലുത്തുമ്പോഴോ സാമ്പത്തികമായി ഇന്ത്യയെ ബുദ്ധിമുട്ടിലാക്കും എന്ന് പറഞ്ഞതിന്റെ പേരിലോ ആയിരുന്നില്ല ഇവർക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ പാരമ്പര്യമെന്താണെന്നും മനസ്സിലാക്കാത്തവരാണ് നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നത്. വെള്ളത്തിൽ നിന്ന് മോര് പ്രതീക്ഷിക്കരുത് എന്നുപറയുന്നത് പോലെ ബിജെപി ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ് പ്രവർത്തിക്കുമെന്ന് നമ്മളും പ്രതീക്ഷിക്കാൻ പാടില്ല. അതുകൊണ്ടാണ് 'നടപടി നേരിട്ട' നുപൂർ ശർമ്മ, തനിക്ക് പ്രധാനമന്ത്രിയും അമിത്ഷായും പിന്തുണയർപ്പിച്ചു എന്നുപറഞ്ഞത്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതുന്ന വേളയിൽ 'ദൈവ നാമത്തിൽ' എന്നെഴുതാതിരുന്നത് എല്ലാവരെയും പരിഗണിക്കുക എന്ന സഹിഷ്ണുതാ ദർശനത്തിന്റെ ഭാഗമായാണ്. ഹിന്ദു സഹോദരങ്ങൾ കൂടുതൽ അധിവസിക്കുന്നതുകൊണ്ട് ഹിന്ദുസ്ഥാൻ എന്ന പേര് നൽകണമെന്ന് വാദിച്ചവരുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ആ പേര് നല്കാതിരുന്നതും ഏതെങ്കിലും മതത്തിന്റേതായി രാജ്യം അറിയപ്പെടണ്ട എന്ന വിശാല താൽപ്പര്യത്തിന്റെ പേരിലാണ്.

നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ

ജനാധിപത്യ സംസ്കാരത്തിനകത്ത് ഒരുനിലക്കും ഉൾപ്പെടുത്താൻ കഴിയാത്ത ബിജെപിക്ക് ഈ സഹിഷ്ണുതയുടെ സാംഗത്യമൊന്നും ബോധ്യമാവണം എന്നില്ല. എല്ലാം തകർന്ന കെട്ടിടത്തിനകത്ത് കവർച്ചക്കാർ പോലും കയറാൻ തലപര്യപ്പെടില്ല. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും സാമുഹ്യ പരിസരത്തെയും ആ നിലയിലേക്കാണ് ബിജെപി കൊണ്ടെത്തിക്കുന്നത്. മതേതര ചിന്തയുള്ള എല്ലാവരും ഒരുമിച്ച് നിന്നുവേണം ഈ രാഷ്ട്രീയ അർബുദത്തിന് ചികിത്സ നൽകാൻ'.

English summary
Youth League leader PK Firos against bjp leaders remarks against prophet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X