കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് യൂത്ത് ലീഗ്

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഹൈക്കോടതിയിലെ യൂത്ത് ലീഗ് അഭിഭാഷകന്‍ സജല്‍. ഹൈക്കോടതിയും സർക്കാരും ഗവർണറും അഴിമതി നിരോധന നിയമപ്രകാരം ഉള്ള കാര്യങ്ങളാണ് പരിഗണിച്ചത്. മറിച്ച് ലോകായുക്ത നിലവിൽ പരിഗണിച്ചത് ഒരു മന്ത്രിയോ,എം എൽ എയോ, ജന പ്രതിനിധിയായി തെരഞ്ഞെടുക്കുമ്പോൾ ചെയ്യുന്ന സത്യപ്രതിജ്ഞയുടെ ലംഘനം നടത്തുകയോ സ്വജനപക്ഷപാതം നടത്തുകയോ,തൻറെ ബന്ധുക്കൾക്കോ തൻറെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പ്രത്യേക വഴിവിട്ട സഹായം നൽകുകയോ ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ്ലോകായുക്ത ആക്ട് പറയുന്നതെന്നും അദ്ദഹേം ചൂണ്ടിക്കാട്ടുന്നു.

ഈ നിയമമനുസരിച്ചാണ് ബഹുമാനപ്പെട്ട ലോകായുക്തയിൽ വി കെ മുഹമ്മദ് ഷാഫി ഹർജി ഫയൽ ചെയ്തിട്ടുള്ളത് ആ ഹർജി ഫയൽ ചെയ്യുന്നത് 2019 ജനുവരിയിൽ ആണ്. പികെ ഫിറോസ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത് ജൂലൈ മാസത്തിലാണ്. ഈ വസ്തുതകളാണ് മറച്ചുവെച്ചുകൊണ്ടാണ് സംസ്ഥാനത്തിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന ഒരു മന്ത്രി കള്ളത്തരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാനത്തിന് നാണക്കേടാണ് മുന്നണിക്ക് നാണക്കേടാണ് കേരളീയ പൊതു സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബന്ധു നിയമന കേസിൽ മന്ത്രി കെ ടി ജലീൽ വീണ്ടും നുണകൾ ആവർത്തിക്കുന്നത് കൊണ്ട് മന്ത്രിക്കെതിരെ കൂടുതൽ രേഖകൾ പുറത്തു വിടുന്നു.

ലോകായുക്ത വിധി വന്നതിനുശേഷം മന്ത്രിയുടെ പോസ്റ്റ് , ഹൈക്കോടതിയും ഗവർണറും തള്ളിക്കളഞ്ഞ ഒരു കേസിലാണ് ലോകായുക്ത വിധിച്ചിരിക്കുന്നത് എന്നാണ്. വസ്തുതകൾ എല്ലാം മനസ്സിലാക്കി വച്ചുകൊണ്ട് തന്നെ മന്ത്രി പച്ചക്കള്ളങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്.

 kt

ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ പി കെ ഫിറോസ് ഹർജി നൽകാൻ ഉണ്ടായ കാരണം കെ ടി അദീബ് സൗത്ത് ഇന്ത്യൻ ബാങ്കിൽ സോണൽ മാനേജർ ആയിരിക്കുന്ന സമയത്ത് ലഭിച്ചിരുന്ന ശമ്പളം തന്നെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി നിയമിക്കുമ്പോൾ, അതും ഡെപ്യൂട്ടേഷനിൽ അതേ ശമ്പളത്തിൽ തന്നെ നിയമിക്കാനാണ്
നിയമന ഉത്തരവ് നൽകിയിരുന്നത്. എന്നാൽ നിയമനം ലഭിച്ച പത്താം ദിവസം അദീപ് തനിക്ക് ശമ്പളത്തിന് പുറമേ ലക്ഷ കണക്കിന് രൂപയുടെ പ്രത്യേക അലവൻസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന് അപേക്ഷ നൽകുകയും അപേക്ഷ കോർപ്പറേഷൻ പരിഗണിച്ച് അത് അംഗീകരിക്കുകയും , മന്ത്രി കെ ടി ജലീലിന്റെ അനുമതിയോടുകൂടി സർക്കാരിന്റെ ധന വകുപ്പിലേക്ക് അയയ്ക്കുകയും ചെയ്തു.

ഈ അധിക തുക സർക്കാർ ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് മനസ്സിലാക്കിക്കൊണ്ടാണ് അഴിമതി നിരോധന നിയമപ്രകാരം പികെ ഫിറോസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. അഴിമതി നിരോധന നിയമത്തിൽ 2018 ൽ വന്ന ഭേദഗതി മൂലം
പൊതു പ്രവർത്തകർക്കെതിരെയോ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയോ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കിൽ സർക്കാറിൻറെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. അത്തരത്തിൽ സർക്കാരിൻറെ അനുമതിക്കായി ഈ കേസിൽ ആദ്യം അപേക്ഷിക്കാതിരുന്നതിന്റെ കാരണം തന്നെ നിയമന നടപടിക്രമങ്ങൾ തുടങ്ങുന്നത് 2016 ലാണ് അഴിമതി നിരോധന നിയമപ്രകാരം നിയമം ഭേദഗതി നേരം ചെയ്തത് 2018 ലാണ്, അങ്ങനെ വരുമ്പോൾ നിയമത്തിലെ ഭേതഗതി ഈ കേസിൽ ബാധകമാകില്ലായിരുന്നു.

അഴിമതിനിരോധന നിയമപ്രകാരം ഭേദഗതി വരുന്നതിനുമുമ്പ് കുറ്റകൃത്യം നടന്നതിന് സർക്കാറിൻറെ അനുമതി ആവശ്യമില്ല എന്ന വാദത്തിൽ മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്തൻ നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതിനാലാണ് ഈ കേസിലും
ഹൈക്കോടതിയെ സമീപിച്ചത്. അതും സർക്കാരിന് അപേക്ഷ നൽകി മൂന്നുമാസത്തിനുശേഷം

എന്നാൽ ഹൈക്കോടതിയിൽ ഹർജി നൽകിയ സമയത്ത് ഹൈക്കോടതി തന്നെ മറ്റൊരു ബെഞ്ച് ‌ആ വിഷയത്തിൽ വ്യക്തത വരുത്തുകയും
സർക്കാരിൻറെ അനുമതി അത്യാവശ്യമാണെന്ന് വിധിക്കുകയും ചെയ്തു അടിസ്ഥാനത്തിലാണ് പികെ ഫിറോസ് നൽകിയ ഹർജി പിൻവലിക്കുകയും പിന്നീട് സർക്കാരിൽ അനുമതി അപേക്ഷിക്കുകയും സർക്കാർ തള്ളിയതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് അനുമതി അപേക്ഷ നൽകുകയും ചെയ്തിട്ടുള്ളത്.

ഹൈക്കോടതിയും സർക്കാരും ഗവർണർ അഴിമതി നിരോധന നിയമപ്രകാരം ഉള്ള കാര്യങ്ങളാണ് പരിഗണിച്ചത്. മറിച്ച് ലോകായുക്ത നിലവിൽ പരിഗണിച്ചത് ഒരു മന്ത്രിയോ,എം എൽ എയോ, ജന പ്രതിനിധിയായി തെരഞ്ഞെടുക്കുമ്പോൾ ചെയ്യുന്ന സത്യപ്രതിജ്ഞയുടെ ലംഘനം നടത്തുകയോ സ്വജനപക്ഷപാതം നടത്തുകയോ,തൻറെ ബന്ധുക്കൾക്കോ തൻറെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പ്രത്യേക വഴിവിട്ട സഹായം നൽകുകയോ ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ്ലോകായുക്ത ആക്ട് പറയുന്നത്.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

ഈ നിയമമനുസരിച്ചാണ്
ബഹുമാനപ്പെട്ട ലോകായുക്തയിൽ വി കെ മുഹമ്മദ് ഷാഫി ഹർജി ഫയൽ ചെയ്തിട്ടുള്ളത് ആ ഹർജി ഫയൽ ചെയ്യുന്നത് 2019 ജനുവരിയിൽ ആണ്. പികെ ഫിറോസ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത് ജൂലൈ മാസത്തിലാണ്. ഈ വസ്തുതകളാണ് മറച്ചുവെച്ചുകൊണ്ടാണ്
സംസ്ഥാനത്തിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന ഒരു മന്ത്രി കള്ളത്തരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാനത്തിന് നാണക്കേടാണ് മുന്നണിക്ക് നാണക്കേടാണ് കേരളീയ പൊതു സമൂഹത്തിന് അപമാനമാണ്.

കോവിഡ് കൊണ്ട് ഉപകാരം കിട്ടിയ ഒരേ ഒരു മലയാളി ആരാണെന്ന് ഭാവിയിൽ വരുംതലമുറ ചോദിച്ചാൽ സംശയത്തിന് ഇടയില്ലാത്ത പറയാം അത് മന്ത്രി കെ ടി ജലീൽ ആണെന്ന്.

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

English summary
Youth League releases more evidence against Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X