കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പികെ ഫിറോസ് അറസ്റ്റില്‍

Google Oneindia Malayalam News
PK FIROZ

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം യൂത്ത് ലീഗ് നേരത്തെ നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി പി കെ ഫിറോസ് ആണ്.

ഇതുമായി ബന്ധപ്പെട്ട കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.പൊലീസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പി കെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിട്ടുള്ളത്.

യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍

പി കെ ഫിറോസിനോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് സേവ് കേരള എന്ന പേരില്‍ മാര്‍ച്ച നടത്തിയിരുന്നത്. ഇത് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശംപെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിച്ചാര്‍ജുമടക്കം പ്രയോഗിച്ചിരുന്നു. നിരവധി പേര്‍ക്കായിരുന്നു സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നജീബ് കാന്തപുരം എം എല്‍ എ, യൂത്ത് ലീഗ് ഭാരവാഹികളായ പി ഇസ്മയില്‍, ടി പി എം ജിഷാന്‍, എം എസ് എഫ് ഭാരവാഹികളായ പി കെ നജാഫ്, അഫ്‌നാസ് ചോറോട്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ കെ പി എം സലീം തുടങ്ങി 35 ഓളം പേര്‍ക്കാണ് അന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

മഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെമഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നേതാക്കള്‍ മടങ്ങിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിടുകയും പിന്നാലെ സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു.

English summary
Youth League state general secretary PK Firoz has been arrested by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X