Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പിവേലിയുടെ പരസ്യം നൽകിയ ആളെ വിളിച്ച് അശ്ലീലം പറഞ്ഞു; യുട്യൂബര്‍ തൊപ്പി അറസ്റ്റില്‍

ശ്രീകണ്ഠാപുരം; വിവാദ യുട്യൂബർ ആയ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യർ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ ഫോണിലൂടെ നിരന്തരം വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയിലാണ് നടപടി.

കമ്പിവേലി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരസ്യം സജി നൽകിയിരുന്നു. ഇതിന്റെ പരസ്യ ബോർഡുകൾ ഫോൺ നമ്പർ സഹിതം വിവിധ ഇടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിഹാദ് ഈ നമ്പറിൽ വിളിച്ച് നിരന്തരം അശ്ലീല ഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ച് വീഡിയോ യുട്യൂബിൽ പങ്കിടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ട് പലരും സജിയുടെ നമ്പറിലേക്ക് വിളിച്ച് ഇതേ രീതിയിൽ സംസാരിക്കാൻ തുടങ്ങിയതോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് മാങ്ങാട് നിന്നാണ് എ എസ് ഐ സി പി സജി മോനും സംഘവും തൊപ്പിയെ അറസ്റ്റ് ചെയ്തത്.

Youtuber Thoppi Arrested

അതേസമയം ചോദ്യം ചെയ്യുമ്പോൾ യാതൊരു കൂസലുമില്ലാതെയായിരുന്നു തൊപ്പി പ്രതികരിച്ചതെന്ന് പോലീസ് പറയുന്നു. ഐടി നിയമത്തെക്കുറിച്ചുള്ള അതിനുള്ള ശിക്ഷയെ കുറിച്ചോ ഇയാൾക്ക് ധാരണയില്ലെന്നും പോലീസ് പറഞ്ഞു. അമേരിക്കയിലെ ആളെ ഹരംകൊള്ളിക്കുന്ന ഒരു യുട്യൂബർ വിഷയം കൈകാര്യം ചെയ്യുന്ന രീതിയിൽ ആവേശം കൊണ്ടാണ് താനും വീഡിയോ ചെയ്ത് തുടങ്ങിയതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.

ഒരിക്കൽ ഇത്തരത്തിലൊരു വിഷയം ചെയ്തപ്പോൾ ലഭിച്ച സ്വീകാര്യതയാണ് വീണ്ടും വീണ്ടും വീഡിയോകൾ ചെയ്യാൻ തീരുമാനിച്ചതെന്നും നിഹാദിനോട് പറഞ്ഞു. ആളുകളോട് അശ്ലീലം പറഞ്ഞാലുള്ള നിയമത്തെ കുറിച്ചൊന്നും അറിയാതെയാണ് ഇയാൾ വീഡിയോ ചെയ്യുന്നത്. അതേസമയം ഐടി നിയമത്തെക്കുറിച്ചും ശിക്ഷയെ കുറിച്ചുമൊക്കെ ബോധവത്കരിച്ചതോടെ തൊപ്പി അസ്വസ്ഥത പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ നിഹാദിനെ നേരത്തേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ വെച്ചായിരുന്നു ഇയാളെ അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതിൽ തുറക്കാതെ അകത്തുനിന്ന് പൂട്ടിതോടെ ചവിട്ടി പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. ഇതും നിഹാൽ ലൈവ് വീഡിയോയി പങ്കിട്ടിരുന്നു. വളാഞ്ചേരിയിലെ കട ഉദ് ഘാടനത്തിനിടെ നിഹാൽ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലായിരുന്നു കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+