കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 389 പേര്‍ക്ക് കൊവിഡ് രോഗമുക്തി, 366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് 389 പേര്‍ കോവിഡ് രോഗമുക്തരായി. 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പോരുവഴി, ഏരൂര്‍, ചവറ, മയ്യനാട്, ശാസ്താംകോട്ട, കുന്നത്തൂര്‍, തൊടിയൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

1

വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 361 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 60 പേര്‍ക്കാണ് രോഗബാധ. തേവള്ളി-ആറ്, കാവനാട്, വള്ളിക്കീഴ് ഭാഗങ്ങളില്‍ അഞ്ചു വീതവും കല്ലുംതാഴം, കിളികൊല്ലൂര്‍, ചിന്നക്കട, തട്ടാമല, തിരുമുല്ലാവാരം, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-19, കരുനാഗപ്പള്ളി-11, കൊട്ടാരക്കര-11, പുനലൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പോരുവഴി-18, ഏരൂര്‍, ചവറ ഭാഗങ്ങളില്‍ 14 വീതവും മയ്യനാട്-13, ശാസ്താംകോട്ട-12, കുന്നത്തൂര്‍-11, തൊടിയൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 10 വീതവും കരവാളൂര്‍-ഒന്‍പത്, കുളക്കട, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ ഏഴു വീതവും ആദിച്ചനല്ലൂര്‍, നിലമേല്‍ പ്രദേശങ്ങളില്‍ ആറു വീതവും തഴവ, പട്ടാഴി, പനയം, പവിത്രേശ്വരം, എന്നിവിടങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, ഇളമ്പള്ളൂര്‍, എഴുകോണ്‍, ചിതറ, മേലില, വെളിയം ഭാഗങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, ചിറക്കര, തൃക്കോവില്‍വട്ടം, പത്തനാപുരം, പന്മന, പൂയപ്പള്ളി, മേലില, പടിഞ്ഞാറേകല്ലട പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

അതേസമയം ജില്ലയില്‍ ഇതുവരെ 23805 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്ന് 1198 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

സി എച്ച് സി അഞ്ചല്‍-53, സി എച്ച് സി ചവറ-76, സി എച്ച് സി നെടുമണ്‍കാവ്-88, സി എച്ച് സി ഓച്ചിറ-67, ജില്ലാ ആയുര്‍വേദ ആശുപത്രി-87, എഫ് എച്ച് സി മാങ്കോട് ചിതറ-106, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-88, മെഡിസിറ്റി-90, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-100, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-100, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-93, വിക്ടോറിയ ആശുപത്രി-96, എ ആര്‍ ക്യാമ്പ്-155

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
389 covid cases reported in kollam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X