കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആശുപത്രിയിലെ തൂത്തുവാരൽ', കെബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഡോക്ടർമാർ രംഗത്ത്

Google Oneindia Malayalam News

കൊല്ലം: നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരെ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്ത്. തലവൂരിലെ ആയുര്‍വേദ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നതില്‍ എംഎല്‍എ ജീവനക്കാരെ ശകാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എംഎല്‍എയുടെ പ്രതികരണത്തിന് പിന്നാലെ ആയുഷ് സെക്രട്ടറിക്ക് ആയുര്‍വേദ ഡോക്ടര്‍മാര്‍ കത്തയച്ചു.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

മൂന്നര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും ഉപകരങ്ങള്‍ ഉപയോഗിക്കാതെ നശിപ്പിക്കുന്നു എന്നും എംഎല്‍എ ആരോപിച്ചിരുന്നു. എംഎല്‍എ ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരുകയും ചെയ്തു. എന്നാല്‍ കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോരെന്നും അവ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം എംഎല്‍എ മനസ്സിലാക്കണം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

11

അലോപ്പതി ആശുപത്രികളില്‍ നാലിരട്ടി ജീവനക്കാരെ നിയമിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ തങ്ങളുടെ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ തുടങ്ങിയ കാലത്തുളള സ്റ്റാഫ് പാറ്റേണ്‍ ആണ് ഉളളത്. ഈ വിഷയങ്ങള്‍ പല തവണ അധികരികളുടെ ശ്രദ്ധയില്‍പ്പടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫിസിയോതെറാപ്പിക്ക് വേണ്ടി നല്‍കിയ ഉപകരണങ്ങളും ഉപയോഗിക്കാതെ കിടക്കുകയാണ് എന്നും എംഎല്‍എ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗിക്കാന്‍ ജീവനക്കാരില്ലാതെ എന്ത് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്.

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

ഫിസിയോതെറാപ്പി യൂണിറ്റ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫിസിയോ തെറാപ്പി തസ്തിക ഇല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് ചില ഉപകരണങ്ങളില്‍ പൊടിയായത് എന്നും ഇവര്‍ പറയുന്നു. ഗുണനിലവാരം ഇല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത് കൊണ്ടാണ് ടൈല്‍ ഇളകി കിടക്കുന്നതും ഫ്‌ളഷ് പ്രവര്‍ത്തിക്കാത്തതും. ഡോക്ടര്‍ അമ്പിളി കുമാരി ഇക്കാര്യം കോണ്‍ട്രാക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ ഡോക്ടറുടെ ഉത്തരവാദിത്തമല്ല അതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചിലവാക്കി നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. അതിന് മുൻപായി പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴാണ് ഗണേഷ് കുമാർ എംഎൽഎ ഡോക്ടർ അടക്കമുളള ജീവനക്കാരോട് രോഷം കൊണ്ടത് .മന്ത്രി വരുമ്പോള്‍ ഈ അവസ്ഥ കാണിച്ച് കൊടുത്ത് എല്ലാവരേയും സ്ഥലം മാറ്റിക്കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി

English summary
Ayurvedha Doctors against KB Ganesh Kumar MLA over his criticism against staff in Thalavoor hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X