Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കല്ലടയാറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ (16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണ് അപര്‍ണ പുഴയില്‍ വീണത്. ഞായറാഴ്ച രാവിലെ പട്ടാഴി പൂക്കുന്നി മല കടവില്‍ നിന്നാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.

അപര്‍ണയെ കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ സംഘമാണ് അപര്‍ണയുടെ മൃതശരീരം കണ്ടെടുത്തത്. അപര്‍ണ സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന്‍ അഭിനവ് എന്നിവര്‍ക്കൊപ്പം കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് പുഴയില്‍ വീണത്.

RIVEER

Recommended Video

cmsvideo
    കൊല്ലം ;കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

    അനുഗ്രഹയേയും അഭിനവിനേയും ഇന്നലെ തന്നെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. ശനിയാഴ്ച രാവിലെ അനുഗ്രഹയുടെ വീട്ടില്‍ എത്തിയതായിരുന്നു അപര്‍ണ. അപര്‍ണയാണ് ആദ്യം വെള്ളത്തില്‍ വീണത്. അപര്‍ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുഗ്രഹയും വീണു. ഇതിനിടെ വീട്ടില്‍ പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് തിരയുന്നതിനിടെ പുഴയില്‍ വീണു.

    ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകയറിയ അഭിനവിനെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെയും നാട്ടുകാര്‍ ഉടന്‍ രക്ഷിച്ചു. അപര്‍ണയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചിലിന് നേതൃത്വം നല്‍കി. പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.

    ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

    ശക്തമായ മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കല്ലടയാറ്റിന് ആഴം കൂടിയ പ്രദേശമാണ് ഇവിടെ എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ഇവിടെ പെയ്തിരുന്നത്. ഇത് കാരണം വെള്ളത്തിന്റെ അളവും ഒഴുക്കും കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+