കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തി കൊടിക്കുന്നില്‍ സുരേഷ്

Google Oneindia Malayalam News

കൊല്ലം: എഴുകോണ്‍ ഇ എസ് ഐ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ന്യൂഡെല്‍ഹിയിലെ ഇ എസ് ഐ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വെച്ച് ഇ എസ് ഐ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന എഴുകോണ്‍ ഇ എസ് ഐ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക് വിഭാഗം, ഓപ്താല്‍മോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഇ എന്‍ റ്റി, പള്‍മനോളജി, ഡെന്റല്‍,ആയുര്‍വ്വേദം, ഹോമിയോ ഉള്‍പ്പടെയുള്ള ചികിത്സകളാണ് നിലവിലുള്ളതെന്നും എംപി ചൂണ്ടിക്കാണിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച് എംപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെപൂർണ്ണ രൂപം ഇങ്ങനെ..

ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ കുട്ടികള്‍ പോലും വിശ്വസിക്കില്ല, നിക്ഷ്പക്ഷരാവണം: സജി നന്ത്യാട്ട്ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ കുട്ടികള്‍ പോലും വിശ്വസിക്കില്ല, നിക്ഷ്പക്ഷരാവണം: സജി നന്ത്യാട്ട്

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇ എസ് ഐ കോര്‍പ്പറേഷന്‍റെ എഴുകോണ്‍ ഇ എസ് ഐ ആശുപത്രിയിലെസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ന്യൂഡെല്‍ഹിയിലെ ഇ എസ് ഐ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വെച്ച് ഇ.എസ്.ഐ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. ഡോക്ടര്‍മാരും, നഴ്സുമാരും, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും, കരാര്‍ജീവനക്കാരുമുള്‍പ്പടെ 344 ജീവനക്കാര്‍ ഉള്ള എഴുകോണ്‍ ഇ എസ് ഐ ഹോസ്പിറ്റലിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ പരാതി ഉന്നയിച്ചു.

kodikunnil-suresh

24 മണിക്കൂര്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന എഴുകോണ്‍ ഇ എസ് ഐ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക് വിഭാഗം, ഓപ്താല്‍മോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഇ.എന്‍.റ്റി, പള്‍മനോളജി, ഡെന്റല്‍,ആയുര്‍വ്വേദം, ഹോമിയോ ഉള്‍പ്പടെയുള്ള ചികിത്സകളാണ് നിലവിലുള്ളത്. എന്നാല്‍ സ്ഥിരമായ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ജീവനക്കാരുടേയും കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം വളരെ പരിതാപകരമാണ്. കരാറടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരും നഴ്സുമാരുമാണ് ഭൂരിപക്ഷവുമുള്ളത് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ജീവനക്കാരുടേയും കുറവ് പരിഹരിക്കണമെന്നും സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

പഴയ ഗേറ്റ് എത്രയും വേഗം പുനസ്ഥാപിക്കുക, ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ആശുപത്രിയിലെ കിച്ചണ്‍ സംവിധാനം പുനക്രമീകരിക്കുക, ലാണ്ട്രി സൗകര്യം വിപുലപ്പെടുത്തുക, ആശുപത്രിയുടെ കവാടത്തിലുള്ള റിസപ്ഷന്‍ ഏരിയയും വെയിറ്റിംഗ് ഹാളും ഗ്രാനൈറ്റോ ടൈല്‍സോ പാകിമനോഹരമാക്കുക. ബയോമെഡിക്കല്‍ വേസ്റ്റ് സ്റ്റോറേജിന് സ്റ്റോര്‍ റൂം ക്രമീകരിക്കുക, ഒന്നാം നിലയിലെ നിലവിലുള്ള കെട്ടിടത്തിന്‍റെ ബി- ബ്ലോക്കില്‍ആധുനിക രീതിയിലുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ കോംപ്ലക്സ് സജ്ജീകരിക്കുക, ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തായി ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ആരംഭിക്കുക, ആശുപത്രി കെട്ടിടത്തിന്‍റെ സി-ബ്ലോക്കിലെ ലീക്കേജ് തടയാന്‍ ഓപ്പണ്‍ ടെറസില്‍ സ്ട്രെസ്സ് വര്‍ക്ക് അടിയന്തിരമായി നടത്തുക.

10 മുതല്‍ 20 വരെയുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കുക, സ്റ്റെയര്‍കേസിന് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് സ്റ്റോറേജ് റൂം ക്രമീകരിക്കുക, സെപ്റ്റിംക് ടാങ്കിലേക്കുള്ള സീവേജ് ലൈന്‍ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക, ഹോസ്പിറ്റലിനകത്തുള്ള ക്വാര്‍ട്ടേഴ്സിലേക്കുള്ള റോഡ് റീടാറിംഗ് നടത്തുക, ഗ്രൗണ്ട് ഫ്ളോറിലെ ഡി ബ്ലോക്കില്‍ ഐ.സി.യു, എച്ച്.ഡി.യു പ്രവര്‍ത്തിപ്പിക്കുക, മോര്‍ച്ചറിക്കായി പ്രത്യേകം കെട്ടിടം നിര്‍മ്മിക്കുക, നിലവിലുള്ള ഡ്രെയിനേജ് സംവിധാനം പുനര്‍ നിര്‍മ്മിക്കുക, ആശുപത്രിക്ക് സ്വന്തമായി പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക, ഓപ്താല്‍മിക് ഡിപ്പാര്‍ട്ട്മെന്‍റിന് വേണ്ടി മൂന്നാം നമ്പര്‍ ക്വാര്‍ട്ടേഴ്സിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡയറക്ടര്‍ ജനറലുമായുള്ള ചര്‍ച്ചയില്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍ക്കായി മുന്നോട്ടു വെച്ചത്.

ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍

ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ആയുര്‍വ്വേദ ചികിത്സ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എഴുകോണ്‍ ഇ എസ് ഐ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഇ എസ് ഐ ഡയറക്ടര്‍ ജനറല്‍ ഉറപ്പ് നല്‍കി.

Recommended Video

cmsvideo
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം തികഞ്ഞു

English summary
Facilities at Ezhukon Hospital should be improved: Kodikunnil Suresh MP intervenes at the Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X