Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്ടപ്പാതിരയ്ക്ക് ഫേസ്ബുക്ക് ലൈവിടുന്ന കളക്ടര്‍!! ഒരു കുന്തവും നടക്കില്ല, ആളില്ലാത്ത പോസ്‌റ്റെന്ന് മറുപടി

കൊല്ലം: ജില്ലാ കളക്ടറും പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും തമ്മില്‍ വാക്‌പോര്. സ്ഥലം മാറിപ്പോയ പിന്നാലെ കളക്ടര്‍ അബ്ദുന്നാസറിനെതിരെ ഗണേഷ് കുമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാതിരായ്ക്ക് ഫേസ്ബുക്ക് ലൈവിടുന്നതല്ലാതെ മറ്റൊരു കാര്യവും കളക്ടറെ കൊണ്ട് പറ്റില്ലെന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം. തൊട്ടുപിന്നാലെ മറുപടിയെത്തി. ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുകയാണോ എന്നായിരുന്നു അബ്ദുന്നാസറിന്റെ പ്രതികരണം.

അധികം വൈകാതെ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിട്ടാണ് അബ്ദുന്നാസറിന് സ്ഥലം മാറ്റം കിട്ടിയത്. പത്തനാപുരം മണ്ഡലത്തിലെ പട്ടയ വഷയത്തില്‍ കളക്ടറെ കുറ്റപ്പെടുത്തിയാണ് ഗണേഷ് സംസാരിച്ചത്. വാക് പോരിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

1

അബ്ദുന്നാസര്‍ ഐഎഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയത്. പത്തനാപുരത്ത് ഒരു പരിപാടിയില്‍ സംസാരിക്കവെയായായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. ഈ കളക്ടറെ കൊണ്ട് ഒരു കുന്തവും നടക്കില്ല. പാതിരായ്ക്ക് ഫേസ്ബുക്ക് പോസ്റ്റിടുക മാത്രമാണ് ചെയ്യുന്നത്. കളക്ടറുടെ നിഷേധാത്മക നിലാപാടാണ് പട്ടയ വിതരണം തടസപ്പെടാന്‍ കാരണമായതെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

2

കളക്ടര്‍ വിളിക്കുന്ന യോഗത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ പങ്കെടുത്തിരുന്നില്ല. അതിനുള്ള കാരണവും ഗണേഷ് കുമാര്‍ വിശദീകരിച്ചു. ജനങ്ങളോട് കളക്ടര്‍ക്ക് നിഷേധാത്മക നിലാപാടാണ്. കളക്ടര്‍ വിളിക്കുന്ന യോഗം ഒരു പ്രയോജനവുമുണ്ടാകാറില്ല. അതുകൊണ്ട് ഞാന്‍ പങ്കെടുക്കാറില്ല. രാത്രി പന്ത്രണ്ടരയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിടുന്നതല്ലാതെ കളക്ടര്‍ ഒന്നും ചെയ്യാറില്ലായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

3

ഓട്ടയുള്ള കലത്തില്‍ വെള്ളം കോരിയിട്ട് കാര്യമുണ്ടോ. വേറെ ഒരു കലം വച്ചാല്‍ വെള്ളം കോരാമെന്ന് കരുതി. ഈ കളക്ടറെ കൊണ്ട് ഒരു പുണ്ണാക്കും നടക്കില്ല. കളക്ട്രേറ്റില്‍ നിന്ന് ഫോണില്‍ വിളിച്ച് യോഗമുണ്ടെന്ന് പറയാറുണ്ട്. വരാമെന്ന് പറയും. പബ്ലിസിറ്റി മാത്രം ആഗ്രഹിച്ച് ചെയ്യുന്ന ആളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

4

അതേസമയം, കൊല്ലം കളക്ടറായി അബ്ദുന്നാസര്‍ രണ്ട് വര്‍ഷത്തോളമുണ്ടായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി സ്ഥലം മാറ്റം കിട്ടിയത്. കളക്ടര്‍ക്ക് വലിയ പിന്തുണ ജില്ലയില്‍ നിന്ന് ലഭിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. എംഎല്‍എയുടെ പ്രസംഗം ശരിയായില്ല എന്നാണ് വിമര്‍ശനം. എന്നാല്‍ ഗണേഷ് കുമാറിനെ പിന്തുണച്ചും പലരും പ്രതികരിച്ചു.

5

കളക്ടറുടെ മറുപടി കൂടി എത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടേറി. ഗണേഷ് കുമാറിന്റെ പേരെടുത്ത് പറയാതെയാണ് അബ്ദുന്നാസറിന്റെ മറുപടി. ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ. അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഒരു ഗോള്‍ അടിക്കാമെന്ന് വെച്ചതോ... കൊള്ളാം നേതാവേ... എന്നാണ് കളക്ടറുടെ പ്രതികരണം. ഇത് പിന്നീട് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപിക്കുകയാണ്. പ്രധാന പദവിയില്‍ ഇരിക്കുന്ന രണ്ടു പേര്‍ തമ്മില്‍ ഇത്തരം പോര് നന്നല്ല എന്ന അഭിപ്രായവും ചിലര്‍ പ്രകടിപ്പിക്കുന്നു.

6

പത്തനാപുരം മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങളില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കളക്ടറായിരുന്ന അബ്ദുന്നാസറാണ് പട്ടയ വിതരണത്തിന് തടസം എന്ന നിലപാടിലായിരുന്നു ഗണേഷ് കുമാര്‍. ഇപ്പോള്‍ കളക്ടര്‍ മാറിയിരിക്കുന്നു. ഇനി പുതിയ കളക്ടറുമായി സഹകിച്ച് പട്ടയ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് ഗണേഷ് കുമാര്‍ സൂചിപ്പിക്കുന്നത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

പട്ടയ വിതരണം നടക്കാത്തത് എംഎല്‍എയുടെ കഴിവുകേടാണ് എന്നായിരുന്നു വിമര്‍ശനങ്ങള്‍. പുതിയ കളക്ടറുമായി സഹകരിച്ച് വേഗത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ഗണേഷ് കുമാര്‍ വീണ്ടും വെട്ടിലാകും. കളക്ടര്‍ സ്ഥലം മാറിപ്പോയതിന് പിന്നാലെ ഗണേഷ് പട്ടയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ തീരുമാനിച്ചു എന്നാണ് വിവരം. എംഎല്‍എയെ അനുകൂലിച്ചും കളക്ടറെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+