കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാതശിശുവും മരിച്ചു
കൊല്ലം: കൊല്ലത്തെ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസ മരിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച കുഞ്ഞും മരിച്ചത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു
ശനിയാഴ്ചയാണ് ഹര്‍ഷയെ പ്രസവത്തിനായി കൊല്ലത്തെ അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

ഇതിനിടെ ഹര്‍ഷയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഹര്‍ഷ മരിക്കുകയായിരുന്നു.
സംഭവത്തിൽ അഷ്ടമുടി സഹകരണ ആശുപത്രിയിൽ വലിയ വീഴ്ച സംഭവിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. ഹർഷയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ല, സുഖപ്രസവമായിരിക്കുമെന്നാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞതെന്നും കുടുംബം ആരോപിച്ചു. അടിയന്തരമായി സിസേറിയൻ നടത്തിയശേഷം രക്തം വാർന്നാണ് ഹർഷ മരിച്ചതെന്നും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
എന്‍എസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.












Click it and Unblock the Notifications