കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനാപുരത്ത് സിപിഐ കാലുവാരുമെന്ന് ഗണേഷ് കുമാര്‍, തദ്ദേശത്തില്‍ വിമതരെ നിര്‍ത്തിയെന്ന് മറുപടി

Google Oneindia Malayalam News

പത്തനാപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള പോര് മുറുകുന്നു. ഇത്തവണ എല്‍ഡിഎഫ് യോഗത്തില്‍ കെബി ഗണേഷ് കുമാറിന്റെ ചില വാക്കുകള്‍ പോര്‍വിളിയിലേക്കാണ് നയിച്ചിരിക്കുന്നത്. പത്തനാപുരത്ത് സിപിഐ തന്റെ കാലുവാരുമെന്ന് ആക്ഷേപമുണ്ടെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. എല്‍ഡിഎഫിന്റെ പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ ഈ പരാമര്‍ശം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് ഇത്തരമൊരു ആരോപണം ഗണേഷ് ഉന്നയിച്ചതോടെ സിപിഐ തന്നെ പ്രതിരോധത്തിലാവുകയും ചെയ്തു.

1

സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി ആക്ഷേപം ഉണ്ടെന്നും, ഇത് ഒഴിവാക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രശ്‌നം വഷളായി. സിപിഐയുടെ സംസ്ഥാന നേതാക്കളായ എസ് വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് ഗണേഷിനെ വിമര്‍ശിച്ചത്. നേരത്തെ തന്നെ സിപിഐയും എല്‍ഡിഎഫിലെ ഘടകകക്ഷികളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്ന് പലപ്പോഴായി തെളിഞ്ഞിരുന്നു. ജോസ് വിഭാഗവുമായി മാനസികമായി അത്ര അടുപ്പത്തിലുമല്ല സിപിഐ

തങ്ങളാരും പിറപ്പുദോഷമുള്ളവരല്ലെന്നും, ആക്ഷേപം തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ എല്‍ഡിഎഫില്‍ എത്തിയ ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എംഎല്‍എയുടെ ഓഫീസിന് മുന്നില്‍ പോയിട്ടില്ല. സിപിഐ എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം ബാലകൃഷ്ണപ്പിള്ളയോട് ഗണേഷ് കുമാര്‍ ചോദിക്കണം. എന്തെങ്കിലും ആക്ഷേപണം എംഎല്‍എയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ അത് നേതൃതല സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പറയണമായിരുന്നു. അതില്ലാതെ സിപിഐയെ വെറുതെ കുത്തിനോവിക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നാണ് നേതാക്കള്‍ മറുപടി നല്‍കിയത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അതേസമയം പത്തനാപുരത്ത് ഇത്തവണ ഗണേഷ് കുമാര്‍ അത്ര നല്ല നിലയിലല്ല ഉള്ളതെന്നാണ് വ്യക്തമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബിയുടെ നേതൃത്വത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നു. ഇതൊന്നും തങ്ങള്‍ മറന്നിട്ടില്ലെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഗണേഷിന്റെ ജയം മാത്രമാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ പക്ഷേ ഈ വാക്‌പോരിന്റെ ഭാഗമായില്ല. അവര്‍ മാറി നില്‍ക്കുകയാണ് ചെയ്തത്. നേരത്തെ പാലാ നഗരസഭയില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസും എമ്മും തമ്മിലുള്ള പ്രശ്‌നത്തിന് സമാനമായി ഇത് മാറുമോ എന്ന ഭയം എല്‍ഡിഎഫിലുണ്ട്.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

English summary
kerala assembly election 2021: ganesh kumar says cpi tyring to defeat him in pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X