കിളികൊല്ലൂര്‍: പ്രതിരോധ വകുപ്പ് അന്വേഷണത്തിന്; സൈന്യത്തില്‍ നിന്ന് വിഷ്ണുവിന് പിന്തുണ
കൊല്ലം: കിളികൊല്ലൂരില്‍ ലോക്കപ്പ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. വിഷ്ണുവിനെ മര്‍ദിച്ച സംഭം പോലീസ് വൈകിയാണ് സൈന്യത്തെ അറിയിച്ചത്. 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്നാണ് നിയമം. അതേസമയം കേന്ദ്ര തല അന്വേഷണത്തിനാണ് വഴിയൊരുങ്ങുന്നത്. എന്നാല്‍ പോലീസ് ഇപ്പോഴും മര്‍ദനത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ്.
ചിലരെ മാത്രം കുറ്റക്കാരാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പോലീസ് സേനയ്ക്കുള്ളില്‍ പരാതിയുമുണ്ട്. പരിക്കേറ്റ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസില്‍ നിന്നുണ്ടായ അക്രമത്തിന്റെ വിവരങ്ങളും, വ്യാജ കേസിനെ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് വിഷ്ണുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. കൊല്ലം സിറ്റി പോലീസ് കമ്മീഷണറില്‍ നിന്നടക്കം വിശദീകരണം തേടുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് സൈനിക ഉദ്യോഗസ്ഥര്‍ എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം പോലീസിനെ ആകെ കുടുക്കിയിരിക്കുകയാണ് സൈന്യത്തിന്റെ നടപടി.
നിരപരാധിയായ സൈനികനെ പോലീസ് മര്‍ദിച്ചതും, കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയതുമെല്ലാം പ്രതിരോധ വകുപ്പിന് ഗൗരവപ്പെട്ട കാര്യമാണ്. സൈനികനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളിലെല്ലാം പോലീസ് വീഴ്ച്ച വരുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
പ്രതിരോധ വകുപ്പും, സൈനിക തലത്തിലുള്ള അന്വേഷണം പ്രത്യേകം നടക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ട് വിശദീകരണം നല്‍കേണ്ടി വരും. ഓഗസ്റ്റ് 25നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ വൈകിയാണ് ഇക്കാര്യം സൈനിക ക്യാമ്പില്‍ അറിയിച്ചത്. 24 മണിക്കൂറില്‍ അറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
എന്‍കെ പ്രേമചന്ദ്രന്‍ എംപി വഴി സൈനികനെ മര്‍ദിച്ചതില്‍ കേന്ദ്രത്തിലേക്ക് വിഷയം കൊണ്ടുവരാന്‍ വിഷ്ണുവിന്റെ കുടുംബത്തിന് സാധിച്ചിരുന്നു. വിരമിച്ച സൈനികര്‍ വിഷ്ണുവിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. കൊടും ക്രൂരതയാണ് നടന്നതെന്നും ഇവര്‍ ആരോപിച്ചു. കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആദ്യം സൈനികന്റെ കരണത്തടിച്ചത് എഎസ്‌ഐ ആണെന്ന് ദൃശ്യങ്ങളിലൂടെ മനസ്സിലായിട്ടുണ്ട്. പോലീസ് സേനയ്ക്കുള്ളില്‍ ഈ ദൃശ്യങ്ങളുടെ പേരില്‍ അമര്‍ഷം ഉടലെടുത്തിരിക്കുകയാണ്. എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സിഐ അടക്കമുള്ള മറ്റ് പോലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം പോലീസുകാര്‍ ആരോപിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. സ്റ്റേഷനിലെ മുഴുവന്‍ ദൃശ്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേശ് ഇന്ന് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വിവരാവകാശ രേഖയും നല്‍കും.












Click it and Unblock the Notifications