Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നാരങ്ങാ വെള്ളത്തിന് 48 രൂപ; പരാതി നൽകി ഡെപ്യൂട്ടി തഹസിൽദാർ

കൊട്ടാരക്കര: ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം കുടിക്കുന്നത് ഇപ്പോൾ ഇരട്ടിയായിക്കാണും. ശരീരത്തിന് വെള്ളം വളരെ അത്യാവശ്യമാണ്. പക്ഷേ വെള്ളം കുടിച്ചാൽ കീശ കാലിയാവുന്ന അവസ്ഥയാണ്. ഒരു നാരങ്ങാ വെള്ളത്തിന് 48 രൂപയൊക്കെ കൊടുത്താൽ അത് എങ്ങനെ ശരിയാകും. കൊല്ലത്താണ് സംഭവം. ഡെപ്യൂട്ടി തഹസിൽദാർക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.

ജില്ലാ സപ്ലൈക്കോ ഓഫീസർക്ക് ബിൽ സഹിതം പരാതി നൽകി. കൊട്ടാരക്കരയിൽ പല ഹോട്ടലുകളിലും ബേക്കറികളിലും ഉയർന്ന വില ഈടാക്കുന്നതായി പരാതി വ്യാപകമാണ്. കഴിഞ്ഞ താലൂക്ക് വികസന സമിതികളിലും ഈ വിഷയം ചർച്ചയായിരുന്നു. അതേ സമയം ജില്ലയിൽ ചൂട് കഠിനമായി തുടരുകയാണ്. ഇന്ന് മുതൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡി​ഗ്രി വരെ ഉയരാൻ സാധ്യത ഉണ്ട്.

lime

തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+