Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങിവരുംവഴി അപകടം; കൊല്ലത്ത് 2 അപകടങ്ങളിലായി 3 മരണം..

കൊല്ലം: കൊല്ലത്ത് അപകടത്തിൽ മൂന്ന് മരണം. കൊല്ലം ബൈപാസ് മങ്ങാട് രണ്ട് രണ്ട് അപകടങ്ങളിലായാണ് മൂന്ന് പേർ മരിച്ചത്. ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അപകടങ്ങൾ. കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കായംകുളം കണ്ടല്ലൂർ സ്വദേശി ഡോ.മിനി ഉണ്ണികൃഷ്‌ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഹോമിയോപ്പതി മേഖലയിലെ പ്രവർത്തനത്തിന് മികച്ച ഡോക്‌ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങുന്നവഴിയാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബൈക്ക് അപകടത്തിൽ ആണ് നെടുമ്പന സ്വദേശി വി.ജി.രഞ്‌ജിത്ത് മരിച്ചത്. ജില്ലാ കലക്ടറുടെ ഓഫിസിലെ ജൂനിയർ റിസോഴ്സ് പേഴ്സണാണ് രഞ്ജിത്ത്. മങ്ങാട് പാലത്തിന് സമീപം ബൈക്ക് മറിയുകയായിരുന്നു. നിർമാണത്തിലിരുന്ന ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. മങ്ങാട് പാലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നത്. പാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ ആണ് അപകടത്തിൽ പെടുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

Accident 321

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+