മദ്യപിച്ച് വരരുതെന്ന് പറഞ്ഞു; പ്രതികാരത്തിന് വീട്ടുടമയെ കത്തികൊണ്ട് വെട്ടിയ പ്രതി അറസ്റ്റില്‍
ചവറ: വീട്ടില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തില്‍ വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയില്‍. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ജോയി (53) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് സമീപവാസിയായ രതീഷ്‌കുമാറിന്റെ വീട്ടില്‍ ഇയാള്‍ പോയിരുന്നു. മദ്യപിച്ച് വീട്ടില്‍ വരുന്നതില്‍ നിന്ന് രതീഷ് ഇയാളെ വിലക്കിയിരുന്നു. നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ വെച്ച് പരസ്പരം കണ്ട ഇവര്‍ ഇക്കാര്യം പറഞ്ഞ് വഴക്കിലേര്‍പ്പെട്ടു.

തുടര്‍ന്ന് പ്രതി വെട്ടുകത്തി എടുത്ത് ബൈക്കില്‍ ഇരുന്ന രതീഷ്‌കുമാറിനെ വെട്ടുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ രതീഷ് കുമാറിന്റെ വിരലുകള്‍ക്ക് പരിക്കേറ്റു.
രതീഷ്‌കുമാറിന്റെ പരാതിയില്‍ ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയിതിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിര്‍ദേശാനുസരണം ചവറ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എ.എസ്.ഐ അബ്ദുല്‍ റഹീം, സി.പി.ഒ നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications