കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റി

Google Oneindia Malayalam News

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ​ഗതാ​ഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.

കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.

kolalm new

ഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായിഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായി

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.

കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന കെഎസ്ആർടിസി നിയമം ലംഘിച്ച വാർത്ത പുറത്തുവന്നിരുന്നു. നിയമം ലംഘിച്ച് ബസ് കല്യാണ ഓട്ടം നടത്തുകയായിരുന്നു. വാഴയും തെങ്ങോലയും കൊണ്ട് അലങ്കരിച്ച നിലയിലായിരുന്നു ബസ്.

ഇത്തരം സാധനങ്ങൾ കെട്ടിവെച്ചത് കാരണം ബസിന്റെ ബോഡി പോലും കാണാൻ ഇല്ലായിരുന്നു. എറണാകുളം നെല്ലിക്കുഴിയിൽ നിന്ന അടിമാലിയിലേക്ക് പോയ ബസ്സാണ് നിയമവിരുദ്ധമായി അലങ്കരിച്ചത്.

റോഡിൽ യുവാക്കൾ പറക്കും തളിക എന്ന സിനിമയിലെ പാട്ട് വെച്ച് നൃത്തം ചെയ്യുന്നുമുണ്ടായിരുന്നു. വാഴയും തെങ്ങോലയും വെച്ച് അലങ്കരിച്ച ബസിന്റെ ബോഡി കാണാൻ പോലും സാധിക്കുന്നിന്നുണ്ടയിരുന്നില്ല. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്ക് നേരെ നടപടി എടുക്കുന്ന സമയത്താണ് സർക്കാരിന്റെ ബസ് തന്നെ ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.

ഈ ഒരു സാഹചര്യത്തിലാണ് കൊല്ലത്ത് നിന്നുള്ള വാർത്ത കൂടി പുറത്തുവന്നത്. അതേസമയം, പാലക്കാട് ബസ് അപകടത്തിന് ശേഷം ​ഗതാ​ഗതവകുപ്പ് വലിയ ശ്രദ്ധയാണ് പുലർത്തുന്നത്. കർശന നിർദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിരുന്നു. പാലക്കാട് ബസ് അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം അടിക്കണമെന്നത് ഉൾപ്പെടെ കർശന നിർദ്ദേശങ്ങളാണു പുറപ്പെടുവിപ്പിച്ചിരിക്കുന്നത്

English summary
Kollam: Dispute between private bus employees, here is what happened next, goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X