പൊട്ടിക്കരഞ്ഞ് വാങ്ങിയ കൊല്ലം സീറ്റില്‍ ദയനീയ പരാജയം; ബിന്ദു കൃഷ്ണയ്ക്ക് പിഴച്ചതെവിടെ
കൊല്ലം: ജില്ലയില്‍ യുഡിഎഫ് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച സീറ്റുകളിലൊന്നായിരുന്നു കൊല്ലം മണ്ഡലം. മുകേഷിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുക്കാനാവുമെന്ന വിശ്വാസം യുഡിഎഫിന് തുടക്കം മുതലുണ്ടായിരുന്നു. എന്നാല്‍ ബിന്ദു കൃഷ്ണന മണ്ഡലത്തില്‍ നേരിട്ട പരാജയം കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. വിശദാംശങ്ങളിലേക്ക്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

കനത്ത പ്രചരണം
വന്‍ ആവേശത്തോടെയാണ് ബിന്ദു കൃഷ്ണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഓരോ പ്രദേശത്തെ പ്രമുഖരെ കണ്ടും കവലകളിലെ നാട്ടുാകരെ കണ്ടും വോട്ടഭ്യര്‍ത്ഥിച്ച് വന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കനത്ത പരാജയമാണ് ബിന്ദു കൃഷ്ണ നേരിട്ടത്. 2022 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നേടിയത്.

കുണ്ടറ സീറ്റ്
നേരത്തെ കൊല്ലത്തേക്ക് കെപിസിസി വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥിനെ നിശ്ചയിച്ചപ്പോള്‍ ഡിസിസി ഓഫീസില്‍ പൊട്ടിക്കരയുന്ന ബിന്ദു കൃഷ്ണയെയാണ് കണ്ടത്. പിന്നീട് കൊല്ലം സീറ്റ് ബിന്ദു കൃഷ്ണയ്ക്ക് കൊടുത്ത് പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റുകയായിരുന്നു. ആ വിഷ്ണുനഥാവട്ടെ കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിക്കുകയാണ് ചെയ്തത്.

ബിന്ദു കൃഷ്ണയ്ക്ക് പിഴച്ചതെവിടെ
കൊല്ലത്തെ പാര്‍ട്ടിക്കുള്ളില്‍ ഏറെ കാലമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ ബിന്ദുകൃഷ്ണയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിന്റെ ഭാഗമായ ഡിവിഷനുകളില്‍ പലതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ദയനീയ പരാജയം നേടിയിരുന്നു.

പരിഹരിക്കാനായില്ല
കോര്‍പ്പേറഷനിലുണ്ടായ തിരിച്ചടിയും പാര്‍ട്ടിക്കുള്ളില്‍ നിന്ന സംഘടനപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബിന്ദു കൃഷ്ണ ഇപ്പോള്‍ നേരിട്ട പരാജയം പാര്‍ട്ടിക്കുള്ളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇക്കാര്യം പാര്‍ട്ടി വിശദമായി പരഹിരിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications