50ാം വിവാഹ വാര്‍ഷികത്തില്‍ ഈ ദമ്പതികള്‍ക്ക് ഇരട്ടിസന്തോഷം; സംഭവമിങ്ങനെ
കരുനാഗപ്പള്ളി: വിവാഹം എന്നും പ്രിയപ്പെട്ട ഓർമ തന്നെയായിരിക്കും. എത്ര കൊല്ലം കഴിഞ്ഞാലും വിവാഹ ദിവസം ഓർക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ടാകും. വിവാഹം കഴിയാത്ത ആൾക്കാർ ചിലപ്പോൾ ആലോചിക്കാറുണ്ട് എങ്ങനെയാണ് രണ്ട് വ്യക്തികൾ ഇത്രയൊക്കെ കാലം ഒരുമിച്ച് ജീവിക്കുന്നത് എന്നൊക്കെ.
ഇപ്പോഴാണെങ്കിൽ വിവാഹം വാർഷികങ്ങൾ ഗംഭീരമായി ആഘോഷിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നുസംസാരിക്കാറുമുണ്ട്. വിവാഹത്തെക്കുറിച്ച് ഇത്രയൊക്കെ പറയാൻ കാരണം. വിവാഹം കഴിഞ്ഞ് 50 വർഷം ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികളെക്കുറിച്ച് പറയാനാണ്. കൊല്ലംകാരായ രണ്ട് പേരാണ് നായകനും നായികയും. ഇനി അവരുടെ 50 വർഷങ്ങളിലേക്ക് കടന്നു ചെല്ലാം...

വിവാഹ ജീവിതത്തിലെ 50 വർഷം പൂർത്തിയാക്കുമ്പോഴും വിവാഹ ദിനം ആവർത്തിക്കുന്ന അതേ അനുഭവമാണ് പീറ്റർ കാർഡോസിനും സിസിലി കാർഡോസിനും. സന്തോഷം ഇങ്ങനെ ഹൃദയത്തിലേക്ക് കടന്നുവരുന്നു. എന്നാൽ 50 വർഷം പൂർത്തിയാക്കിയത് മാത്രമല്ല ഇരുവരുടെ . സന്തോഷം അതിനേക്കാൾ വലിയ ഒരുൂ സന്തോഷമാണ് ഇരുവരേയും കാത്തിരുന്നത്.

സാധാരണ അച്ഛന്റേയും അമ്മയുടേയും വിവാഹ ആൽബം നോക്കുമ്പോൾ കുട്ടികൾ ചോദിക്കാറില്ലേ ഇതിൽ ഞാനെവിടെ എന്ന്..അപ്പോൾ അവരെ സങ്കടപ്പെടുത്താതിരിക്കാൻ എന്തെങ്കിലുമൊക്കെ പറയും. ഇത് പറയാൻ കാരണം ഈ ദമ്പതികളുടെ സന്തോഷത്തെക്കുറിച്ച് പറയാനാണ്.

50-ാം വിവാഹ വാർഷികം പൂർത്തിയാക്കിയ ആലുംകടവ് കുറ്റിയിൽ പീറ്റർ കാർഡോസിന്റെയും സിസിലി കാർഡോസിന്റെയും വിവാഹ ഉടമ്പടി നവീകരിക്കൽ ചടങ്ങുകൾക്കാണു മരുതൂർകുളങ്ങര മൂന്നു രാജാക്കന്മാരുടെ ദേവാലയം വേദിയായത്. ചടങ്ങിനു കാർമികത്വം വഹിച്ചതാകട്ടെ ദമ്പതികളുടെ മകൻ ഫാ. സാമുവലും. മൈക്ക് പിടിച്ചുകൊടുത്ത് അൾത്താര ബാലകനായത് കൊച്ചുമകൻ അഭിക്കുട്ടനും ആണ്. ഇതേക്കാൾ സന്തോഷം മറ്റെന്താണ്.

50-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന നവ ദമ്പതികളെ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി, വികാരി ഫാ. സൈജു സൈമൻ, മദർ സുപ്പീരിയർ ഡയസി എന്നിവർ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജീവകാരുണ്യ പ്രസ്ഥാനമായ വിൻസെന്റ് ഡി പോൾ സൊസൈറ്റി ഉപഹാരം നൽകി. 4 മക്കളും 7 കൊച്ചു മക്കളും അടങ്ങുന്നതാണ് ഈ ദമ്പതികളുടെ കുടുംബം. 50-ാം വിവാഹ വാർഷികം പൂർത്തിയാക്കിയ ആലുംകടവ് കുറ്റിയിൽ പീറ്റർ കാർഡോസിന്റെയും സിസിലി കാർഡോസിന്റെയും വിവാഹ ഉടമ്പടി നവീകരിക്കൽ ചടങ്ങ് അങ്ങനെ വലിയ ആഘോ?മായി തന്നെ നടന്നു.












Click it and Unblock the Notifications