കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ മരിച്ചനിലയിൽ; ദുരൂഹത?
കൊല്ലം; വിലക്കുടിയിൽ ദമ്പതികളുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. വിളക്കുടി മീനംകോട് വീട്ടിൽ രജി, ഭർത്താവ് വിജേഷ് എന്നിവരാണ് മരിച്ചത്. രാജി വാഹനമിടിച്ച് മരിച്ചതിന് പിന്നാലെ രാജേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കരയ്ക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് വിജേഷും ഭാര്യയും വിളക്കുടിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ ആവണീശ്വരത്ത് വെച്ച് മിനിവാൻ ഇടിച്ച് പരിക്കേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതി ആശുപത്രിയിൽ വെച്ച് മരിച്ചു. എന്നാൽ ഭർത്താവ് വിജേഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും പോലീസും നടത്തിയ തിരച്ചിലിൽ രാജിയുടെ വീടിന്റെ സമീപത്തുള്ള ആയിരവല്ലി പാറയിൽ നിന്നാണ് വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
രാജി വാഹനത്തിന്റെ മുന്നിലേക്ക് എടുത്ത് ചാടി ആത്മഹത്യ ചെയ്തതാകാം എന്നാണ് നിഗമനം. ഇവർക്ക് 1ദ വയസ്സുള്ള മകനും ആറ് വയസ്സുള്ള മകളും ഉണ്ട്.. സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പോലീസിന് ത കിട്ടി. വിജേഷിന്റെ മൃതദേഹത്തിന് അരകിൽ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി.
മരണത്തിൽ ദുിരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മേലില സ്വദേശിയായ വിജേഷ് പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ ആയിരുന്നു. ഇരുവരുടേയും ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications