കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവര്‍ത്തിക്കാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപയും 10 കിലോ അരിയും

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്ത് 2018 ജനുവരി മുതല്‍ അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് 2000 രൂപയും 10 കിലോ അരിയും നല്‍കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഫിഷറീസ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഓഗസ്റ്റ് 17 മുതല്‍ 21 വരെ നിശ്ചിത കേന്ദ്രങ്ങളില്‍ ധനസഹായത്തോടൊപ്പം കണ്‍സ്യൂമര്‍ ഫെഡിന്റെ നിശ്ചയിക്കപ്പെട്ട സ്റ്റോറുകളില്‍ നിന്നും സൗജന്യമായി അരി വാങ്ങുന്നതിനുള്ള കൂപ്പണും നല്‍കി.

merrcykkuttiyamma-

കശുവണ്ടി തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായാണ് ഓണക്കാലത്ത് ധനസഹായവും അരിയും നല്‍കുന്നത്. എല്ലാ വിഭാഗങ്ങളുടേയും ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കുന്ന നിലപാടുമായി തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. നല്ലില പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ മുരളി മടന്തകോട്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

English summary
kollam-local-news about minister declares cash and rice for labour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X