കൊല്ലത്തും കനത്ത മഴ; ഒഴുക്കിൽപെട്ട് യുവാവിന് ദാരുണാന്ത്യം, കടലാക്രമണം രൂക്ഷം
കൊല്ലം: ജില്ലയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ സുഹൃത്തുകളൊടൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കടയ്ക്കല്‍ കുമ്മിള്‍ മുല്ലക്കര കോലിഞ്ചി കുന്നുംപുറത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍പിള്ളയുടെയും അമ്പിളിയുടെയും മകന്‍ ചന്തു എന്ന് വിളിക്കുന്ന അഖില്‍ (27) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. യുവാവിന്റെ ദാരുണാന്ത്യം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടു നാട്ടുകാരും.
വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ 13.916 പേര്‍; ക്ഷീരമേഖലയില്‍ 10 കോടിയുടെ നഷ്ടം; കാരാപ്പുഴ ഇടതുകര കനാല്‍ തകര്‍ന്നു
മുല്ലക്കര ക്ഷേത്രത്തില്‍ വാവുബലിപിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂട്ടുകാരോടൊപ്പം തോട്ടില്‍ കുളിക്കുന്നതിനിടയില്‍ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു ചന്തു എന്ന അഖിൽ. നിറഞ്ഞൊഴുകുന്ന തോടിന്റെ കരയിലൂടെ അഖിലെ പിന്തുടര്‍ന്ന കൂട്ടുകാര്‍ വട്ടത്താമര പാലത്തിന് സമീപം വച്ച് കരയ്‌ക്കെടുത്ത് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
അതേസമയം മഴ വിതച്ച ദുരിതങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 19 വീടുകള്‍ ഭാഗികമായി തകര്‍ത്തു. നിറുത്താതെ പെയ്യുന്ന മഴയ്‌ക്കൊപ്പം മണ്ണിടിച്ചിലും ശക്തമായി. പത്തനാപുരം ഒഴികെയുള്ള എല്ലാ താലൂക്കുകളിലും വീടുകള്‍ തകര്‍ന്നു. മണ്ണ് ഇടിഞ്ഞ് വീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചിറക്കരയിലെ മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവര്‍ക്കായി ചിറക്കര പഞ്ചായത്തിന്റെ പകല്‍ വീട്ടില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.