അപകടം പതിവ്; മോട്ടോർവാഹനവകുപ്പ് ജാഗ്രതാനിർദേശം നൽകുമ്പോഴും തുടർക്കഥയാവുന്ന അപകടം!
കൊല്ലം: റോഡപകടത്തിൽ ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ ജില്ലയിൽ പതിവാവുകയാണ്. തുടർച്ചയായി ഉണ്ടാവുന്ന അപകടങ്ങളിൽ ഞെട്ടിയിരിക്കുകയാണ് കൊല്ലം. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് വയസുകാരൻ ഉൾപ്പെടെ നാല് പേരാണ് വിവിധ അപകടങ്ങളിൽ മരണപ്പെട്ടത്.
ശനിയാഴ്ച കൊല്ലം നഗരത്തിൽ സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച 19 കാരി മരണപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കൊട്ടാരക്കരയിൽ സ്കൂട്ടിറിൽ ജോലിക്ക് പോവുകയായിരുന്ന 36 കാരി ബസിനടിയിൽ പെട്ട് മരിച്ചിരുന്നു.

കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേർത്ത് കൊണ്ടു പോയപ്പോൾ ബസ് തട്ടി സ്കൂട്ടർ യാത്രിക ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു, ഇവരുടെ ശരീരത്തിൽ പിൻ ചക്രങ്ങൾ കയറിയിറങ്ങി.
കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിൽ വെച്ചാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണ് മരിച്ച അനിഷ. ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
ശനിയാഴ്ച ഉച്ചക്കാണ് കൊട്ടാരക്കരയിൽ കുടുംബത്തിനൊപ്പം സഞ്ചരിച്ച കാറ് അപകടത്തിൽപ്പെട്ട് 3 വയസുകാരൻ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കരുനാഗപ്പള്ളിയിൽ ടിപ്പറിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ 23 കാരി മരിച്ചിന്നു.
ഇങ്ങനെ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്qq കൊല്ലം നഗരത്തിൽ റോഡ് അപകടങ്ങളും അനുബന്ധ മരണങ്ങളും വർധിക്കുന്നതായി കേന്ദ്ര സർക്കാർ കണക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.
രാജ്യത്ത് പത്തുലക്ഷത്തിലഝികം ജനസംഖ്യ ഉള്ള 50 നഗരങ്ങളിൽ 2022ൽ നടന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 12ാമത് ആണ് കൊല്ലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വിവരങ്ങൾ. സംസ്ഥാനത്തെ നഗഗരങ്ങളിൽ നാലാമതാണ് കൊല്ലം.
2022 ൽ കൊല്ലത്ത് 2082 അപകടങ്ങളിൽ 214 പേർ ആയിരുന്നു മരിച്ചത്. 2,175 പേർക്ക് പരിക്കറ്റു. റോഡ് അപകട മരണങ്ങളിൽ 31ാ മതും പരിക്കേറ്റവരുടെ എണ്ണത്തിൽ 11ാ മതും ആണ് കൊല്ലം ജില്ല. 2021ൽ 1552 അപകടങ്ങളുണ്ടായതിൽ 184 പേർ മരിച്ചു . 1,647 പേർക്ക് പരിക്കേറ്റു. മോട്ടോർ വാഹനവകുപ്പ് ജാഗ്രതാനിർദേശം നിരന്തരം നൽകുമ്പോഴും ജില്ലയിൽ അപകടം പതിവാവുകയാണ്.












Click it and Unblock the Notifications