Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം നടത്തിക്കടന്നുകളഞ്ഞു; തന്ത്രപൂര്‍വ്വം കോഴിക്കടയിലെത്തിച്ച് കയ്യോടെ പൊക്കി പോലീസ്‌

കൊല്ലം: മോഷ്ടാക്കളെ തന്ത്രപൂർവ്വം പിടികൂടി പോലീസ്. മോഷണത്തിനിടെ വീട്ടുകാർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ട രണ്ടു പേരെ ആണ് പൊലീസ് കെണിയൊരുക്കി പിടികൂടിയത്.

മോഷ്ടാക്കൾ ഓടിരക്ഷപ്പെടുന്നതിനിടെ വീണുപോയ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ പിടിച്ചത്. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്.

arrest

കൊല്ലം നിലമേൽ കണ്ണംകോടുളള ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തുന്നതിനിടെ വീട്ടുകാർ വന്നപ്പോൾ രണ്ടു പേരും ഒാടി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളുടെ ഫോൺ നഷ്ടമായി. ഫോൺ ലഭിച്ച പൊലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് പിടിയിലായത്ച എന്നാണു ചടയമംഗലം പൊലീസ് പറഞ്ഞത്.

നിലമേൽ കണ്ണംകോടുളള വീട്ടിൽ ആളില്ലെന്ന് മനസിലാക്കി മോഷണത്തിന് കയറിയതാണ്. പക്ഷേ, സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാർ കയറിവന്നു. സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോൾ രാജേഷിന്റെ ഫോൺ താഴെ വീണു. പിന്നീട്, ഫോൺ കളഞ്ഞു കിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാൾ സ്വദേശിയെ കൊണ്ട് മോഷ്ടാവിനെ വിളിപ്പിച്ചു. ഇതനുസരിച്ച് ഫോൺ വാങ്ങാൻ രാജേഷ് കോഴിക്കടയിലേക്ക് വരികയായിരുന്നു. ആ സമയം കോഴിക്കടയിൽ പൊലീസ് മഫ്തിയിൽ കാത്തു നിൽക്കുകയായിരുന്നു. കടയിലെത്തിയ ഉടനെ മോഷ്ടാവിനെ പൊലീസ് പിടികൂടിക ആയിരുന്നു.

മരപ്പണിക്കാരനായ രാജേഷിന് വളരെ പെട്ടെന്ന് വാതിലുകൾ കുത്തിത്തുറക്കാൻ അറിയാം. മോഷണമുതലുകൾ വിൽക്കുന്നയാളായിരുന്നു സുഭാഷ്. പത്തുവർഷത്തിൽ ഏറെയായി ഇരുവരും ചേർന്ന് മോഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ആദ്യമായാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+