കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നായയെ തുറന്ന് വിട്ട് വടിവാളുമായി പ്രതി വീടിനുള്ളില്‍; പിടികൂടാനാകാതെ പൊലീസ്

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് മാരകായുധവും വളര്‍ത്ത് നായയുമായി അക്രമം കാണിച്ച യുവാവിനെ പിടികൂടാനാകാതെ പൊലീസ്. പ്രതി വീട്ടിലുണ്ടായിട്ടും ഇയാള്‍ വളര്‍ത്ത് നായയെ അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിനാല്‍ പൊലീസിന് പ്രതിയെ പിടികൂടാനും സാധിക്കുന്നില്ല. കൊല്ലം ചിതറയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം വടിവാളും വളര്‍ത്ത് നായയുമായി സജീവ് എന്നയാള്‍ കിഴക്കുംഭാഗത്ത് സുപ്രഭ എന്ന സ്ത്രീ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയിരുന്നു.

രാവിലെ പത്ത് മണിയോടെ സുപ്രഭയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ഇവരോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വടിവാളും വളര്‍ത്ത് നായയായ റോട്ട് വീലറും ആയിട്ടായിരുന്നു സജീവിന്റെ അക്രമം. ഭയന്ന സുപ്രഭ വീടിന് ഉള്ളില്‍ ഒളിക്കുകയായിരുന്നു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛന്‍ വാങ്ങിയ വസ്തുവിലാണ് എന്നാണ് സജീവന്‍ പറയുന്നത്. അന്ന് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

1

എന്നാല്‍ വഴങ്ങാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇയാളെ പിന്തിരിപ്പിച്ചത്. പിന്നീട് വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും സജീവന് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സജീവിനോട് സ്‌റ്റേഷനിലേക്ക് വരാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

2

എന്നാല്‍ സജീവന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയില്ല. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തി. എന്നാല്‍ ഇയാള്‍ വളര്‍ത്ത് നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിന് അകത്ത് കയറിയിരിപ്പായി. പൊലീസുകാര്‍ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍

3

ഇന്നലെ പൊലീസുകാര്‍ മടങ്ങിയെങ്കിലും ഇന്ന് രാവിലെ വീണ്ടും തിരിച്ചെത്തി. എന്നാല്‍ സജീവന്‍ വളര്‍ത്ത് നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് അകത്ത് തന്നെ കഴിയുകയാണ്. ഇതോടെ ഇന്നും ഇയാളെ പിടികൂടാന്‍ പൊലീസിന് ആയില്ല. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിന് എതിരെ തിരിഞ്ഞിട്ടുണ്ട്.

തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധിതേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി

4

പൊലീസിന്റെ വീഴ്ച കാരണമാണ് പ്രതിയെ പിടികൂടാനാകാത്തത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സുപ്രഭയുടെ വീട്ടില്‍ വെച്ച് തന്നെ സജീവനെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ചയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഇതേപോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് സജീവ് എന്നാണ് പൊലീസ് പറയുന്നത്.

English summary
Kollam: police failed to catch the man who showed violence with a deadly weapon and a pet dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X