കെഎസ്ആർടിസി കണ്ടക്ടറുടെ പേഴ്സും ഫോണും മോഷ്ടിച്ച് മുങ്ങി, ഒരുവർഷത്തിന് ശേഷം പ്രതി പിടിയിൽ
കൊല്ലം: ഒരു വർഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടിച്ച് പോലീസ്. കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. പ്രതിയെ അഞ്ചൽ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനെയാണ് അറസ്റ്റ് ചെയ്തത്. 38 വയസുള്ള സുരേഷ് ആണ് അഞ്ചൽ പോലീസിന്റെ പിടിയിൽ ആയത്. 2022 സെപ്റ്റംബറിൽ ആണ് ഇയാൾ കണ്ടക്ടറുടെ പണമടങ്ങിയ പഴ്സും മൊബൈലും മോഷ്ടിച്ചത്. ഇയാൾ അഞ്ചൽ ടൗണിൽ വെച്ചാണ് കണ്ടക്ടറുടെ പേഴ്സും മൊബൈൽഫോണും മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ കേസെടുത്ത അഞ്ചൽ പോലീസ് പ്രതിയെ കണ്ടെത്താനുള്ള പണി തുടങ്ങി.

സിസിടിവി ദൃശ്യം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐ കെജി ഗോപകുമാർ, എസ്ഐ പ്രജീഷ് കുമാർ, എഎസ്ഐ അജിത്ത് ലാൽ, എസ് സി പി ഓ സന്തേഷ് ചെട്ടിയാർ, സിപിഓമാരായ ബിനു വർഗ്ഗീസ്, ദീപു എന്നിവരുടെ നേതൃത്യത്തിൽ നടത്തിയ അന്യേഷണത്തിൽ ആണ് പ്രതി പിടിയിലായത്. അറസ്റ്റിലായ സുരേഷ് ഇതിനുമുമ്പും ഇത്തരം കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അഞ്ചൽ പോലീസ് പറഞ്ഞു.












Click it and Unblock the Notifications