കൊല്ലത്ത് കോവിഡ് 19ന്റെ രണ്ടാം വരവ് തടയുന്നതിനായി ഊര്‍ജിത കര്‍മ്മ പദ്ധതി
കൊല്ലം: ജില്ലയില്‍ കോവിഡ് 19 ന്റെ രണ്ടാം വരവ് തടയുന്നതിനായി ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. ഒരു മൊബൈല്‍ ലാബിന് പരമാവധി അഞ്ച് ടീമുകളായി വിവിധ സ്ഥലങ്ങളില്‍ ഒരേ സമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി 1800 സാംപിളുകളുടെ ഫലം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കാനും കഴിയും. പരിശോധനാ സ്ഥലങ്ങള്‍ മുന്‍കൂര്‍ അറിയിക്കും. 60 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മാരക രോഗമുള്ളവരും ജീവിതശൈലി രോഗമുള്ളവരുമായ ആളുകള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് സമയബന്ധിതമായി നല്‍കും. ഇതിനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, എന്‍.സി.ഡി ക്ലിനിക്കുകള്‍ എന്നിവ വഴി നടപ്പാക്കും.

പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനായി എസ്.എം.എസ് കാമ്പയിന്‍(മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, കൈ കഴുകല്‍) ശക്തമാക്കും. ഇതിനായി പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പൊതുയോഗ വേദികളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കും. പുതിയ പൊതുജനാരോഗ്യ നിയമ ഓര്‍ഡിനന്‍സ് പ്രകാരം പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.
കോവിഡ് 19 ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളായ സ്രവ പരിശോധന, യാത്രകള്‍ക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ് പാലിക്കല്‍, സമ്പര്‍ക്ക പട്ടിക വെളിപ്പെടുത്തല്‍ എന്നിവയോട് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണം. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകള്‍, കൂടിച്ചേരലുകള്‍ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications