ആ കാര്‍ കാണുമ്പോള്‍ സങ്കടം; പകുതി വിലയ്ക്ക് വിറ്റു; ഔഡി കാര്‍ വാങ്ങിയതിനെ കുറിച്ച് വിസ്മയയുടെ പിതാവ്
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആയൂര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പുതിയ കാര്‍ വാങ്ങി. വിസ്മയയ്ക്ക് സ്രീധനമായി നല്‍കിയ യാരിസ് കാര്‍ വിറ്റതിന് ശേഷമാണ് ഇപ്പോള്‍ പുതിയ ഔഡി കാര്‍ സ്വന്തമാക്കിയത്. വിസ്മയയ്ക്ക് നല്‍കിയ ഈ കാറായിരുന്നു ഭര്‍ത്താവ് കിരണ്‍ ഗാര്‍ഹിക പീഡനത്തിനിരയാക്കാനുള്ള പ്രധാന കാരണം.

ഈ കാര്‍ വേണ്ടെന്നും വോള്‍സ് വാഗണിന്റെ വെന്റോ കാര്‍ വേണമെന്നും പറഞ്ഞായിരുന്നു കിരണ്‍ വിസ്മയയെ ദ്രോഹിച്ചത്. തനിക്ക് ഈ പാട്ടക്കാറും പീറപ്പെണ്ണിം വേണ്ടെന്ന് കിരണ്‍ കുമാര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വിസ്മയയുടെ ആത്മഹത്യ കേസിലെ വിധി കേള്‍ക്കാന്‍ പിതാവ് സ്ത്രീധനമായി നല്‍കിയ യാരിസ് കാറിലാണ് എത്തിയത്.

എന്നാല്‍ ഈ കാര്‍ കാണുമ്പോള്‍ വിഷമം വരുന്നതിനാലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. 11.75 ലക്ഷത്തിന്റെ കാര്‍ 7.5 ലക്ഷത്തിനാണ് വിറ്റത്. ഇപ്പോള്‍ വാങ്ങിയ ഔഡി കാറിന് 24 ലക്ഷം രൂപയാണ് വില. ഭര്‍തൃ പീഡനം സഹിക്കവയ്യാതെയാണ് 2021 ജൂണ്‍ മാസത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തത്.

എന്നാല്‍ ഈ കാര്‍ കാണുമ്പോള്‍ വിഷമം വരുന്നതിനാലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. 11.75 ലക്ഷത്തിന്റെ കാര്‍ 7.5 ലക്ഷത്തിനാണ് വിറ്റത്. ഇപ്പോള്‍ വാങ്ങിയ ഔഡി കാറിന് 24 ലക്ഷം രൂപയാണ് വില. ഭര്‍തൃ പീഡനം സഹിക്കവയ്യാതെയാണ് 2021 ജൂണ്‍ മാസത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തത്.

പ്രതിയുടെ അപ്പീലില്‍ കക്ഷി ചേര്‍ക്കണമെന്ന ത്രിവിക്രമന്‍ നായരുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഹര്‍ജി അടുത്ത ബുധനാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. വിവിധ വകുപ്പുകളിലാണ് 12.55 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം തടവുമാണ് കിരണിന് കോടതി വിധിച്ചത്. ഭര്‍തൃപീഡനത്തിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

കേരളത്തില്‍ ഇതിന് മുന്‍പും സ്ത്രീധനത്തെ ചൊല്ലിയുള്ള ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിസ്മയ കേസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 100 പവനോളം സ്വര്‍ണവും ആഡംബര കാറും വസ്തുവും സ്ത്രീധനമായി നല്‍കിയിട്ടും പണത്തിനോടുള്ള കിരണ്‍ കുമാറിന്റെ ആര്‍ത്തിയാണ് വിസ്മയയ്ക്ക് ജീവന്‍ അവസാനിപ്പിക്കേണ്ടി വന്നത്.

വലിയ പീഡനങ്ങളാണ് വിസ്മയ ഏറ്റുവാങ്ങിയത് എന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് വ്യക്തമായിരുന്നു. സ്ത്രീധനമായി ലഭിച്ച വാഹാനം കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു വിസ്മയയെ കിരണ്‍ പ്രധാനമായും ഉപദ്രവിച്ചത്. ദേഷ്യം വന്നാല്‍ തന്നെ അടിക്കുമെന്നും ഒരിക്കല്‍ അടികൊണ്ട് കിടന്നപ്പോള്‍ കാലുകൊണ്ട് മുഖത്ത് അമര്‍ത്തിയെന്ന് വിസ്മയ ബന്ധുവിനോട് പറഞ്ഞിരുന്നു.

2021 ജൂണ്‍ 21 നാണ് വിസ്മയ കിരണിന്റെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ മൂന്നരയോടെയാണ് വിസ്മയ ബാത്ത്റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ആത്മഹത്യയ്ക്ക് പിന്നില്‍ കിരണ്‍ കുമാറാണെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. അന്ന് വൈകീട്ടോടെയാണ് ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശൂരനാട് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.












Click it and Unblock the Notifications