Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിരണിന്റെ മര്‍ദനത്തില്‍ അവശയായ വിസ്മയ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി',

കൊല്ലം: വിസ്മയ കേസില്‍ കേരളം ഒന്നടങ്കം കാത്തിരുന്ന വിധിയാണ് വന്നിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധി പറഞ്ഞു. നാളെയാണ് കിരണ്‍ കുമാറിന്റെ ശിക്ഷ വിധിക്കുക.

കിരണ്‍ കുമാറിന് തക്ക ശിക്ഷ കിട്ടിയതില്‍ വിസ്മയയുടെ മതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്വസിക്കുമ്പോഴും വിസ്മയ അനുഭവിച്ച വേദനയും പീഡനവും തീരാത്ത നോവാവുകയാണ്. അത്രത്തോളം ക്രൂരമായിട്ടാണ് കിരണ്‍ വിസ്മയയോട് പെരുമാറിയത്. കിരണ്‍കുമാര്‍ വിസ്മയയെ പൊതുനിരത്തിലും വീട്ടിലും വെച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വിസ്മയെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ കിരണ്‍ മര്‍ദ്ദിച്ചിരുന്നു.

2


മുമ്പ് കൊല്ലത്ത് നിന്ന് പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിസ്മയയെ കിരണ്‍ മര്‍ദ്ദിച്ചിരുന്നു, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അതേ ദിവസം തന്നെ രാത്രിയില്‍ യാത്രയ്ക്കിടെ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വെച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ അവശയായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.പുറത്തേക്ക് ചാടിയ വിസ്മയ ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ കിരണും പിന്നാലെയെത്തി.കിരണിന്റെ വീട്ടില്‍ നിന്നും വിസ്മയയുടെ വീട്ടില്‍ നിന്നും, കാറില്‍ സഞ്ചരിക്കുമ്പോഴും വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളേജില്‍ നിന്നുമൊക്കെ കിരണ്‍ വിസ്മമയയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

2


വിസ്മയയോട് കിരണ്‍ കുമാര്‍ വഴക്കിടുന്നതിന്റെ സംഭാഷണവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിലകൂടിയ കാര്‍ വേണമെന്ന് പറഞ്ഞ് കിരണ്‍കുമാര്‍ വിസ്മയയോട് കലഹിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്.
'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്റെ കിളി പോയി' എന്നാണ് കിരണ്‍ പറയുന്നത്.

3


കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.

4


സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷം വരെ കിരണിന് ജയില്‍ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.

5


കിരണ്‍ കുമാര്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ വിസ്മയയുടെ അച്ഛന്‍ പ്രതികരണം നടത്തിയിരുന്നു.. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കിരണ്‍ കുമാര്‍ മേല്‍ക്കോടതിയെ സമീപിച്ചാല്‍ പ്രോസിക്യട്ടറുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കിരണിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പിന് അനുസരിച്ചുള്ള ശിക്ഷ കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടും ഗതാഗത മന്ത്രി ആന്റണി രാജുവിനോടും അദ്ദേഹം നന്ദി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+