Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുകോടി ചെലവിട്ട് നടത്തിയ വികസനം വെറുതേയായോ? പട്ടാഴി ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രം!...

പത്തനാപുരം : രണ്ടുകോടിയോളം രൂപ ചെലവഴിച്ച് ബഹുനിലമന്ദിരവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയ പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മിക്ക ദിവസവും ഡോക്ടറില്ലെന്ന് ആരോപണം. ഇക്കാരണം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നിലവിൽ ഉള്ള ഒരു ഡോക്ടർ അവധി എടുക്കുകയോ മീറ്റിങ്ങിനു പോകുകയോ ഉപകേന്ദ്രങ്ങളിൽ എത്തുകയോ ചെയ്താൽ ആശുപത്രിയിൽ വരുന്ന രോഗികൾ ആകെ പ്രശ്നത്തിലാകും.

വർഷങ്ങൾക്കു മുമ്പ് പൂർണസമയ ഒ.പി.യും കിടത്തിച്ചികിത്സയും ഉണ്ടായിരുന്ന പട്ടാഴി ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നാണ് പറയുന്നത്. ആശുപത്രിയിൽ ഇപ്പോഴുള്ളത് ഉച്ചവരെ പ്രവർത്തിക്കുന്ന ഒ.പി. മാത്രം. ദിവസവും നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കുന്ന ഒ.പി.യെങ്കിലും വേണം എന്നാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ആവശ്യം.

dr13313113

പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റിയപ്പോൾ പട്ടാഴി സി.എച്ച്.സി. സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം ആയിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. ആകെയുള്ള ഒരു ഡോക്ടർ ആണ് സബ്‌സെന്ററുകൾ ഉൾപ്പെടെ എല്ലായിടത്തും എത്തി കാര്യങ്ങൾ നോക്കേണ്ടത്. അങ്ങനെ വരുമ്പോൾ ഇവിടെ ആശുപത്രിയിലെ കാര്യം ആകെ അവതാളത്തിലാകും.

ഈ ആശുപത്രിയെ ഒരുപാടുG പേരാണ് ആശ്രയിക്കുന്നത്. തിരക്കമുണ്ട്. പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറെക്കൂടി നിയമിച്ചെങ്കിൽ മാത്രമേ നിലവിലുള്ള പ്രശ്നം പരിഹരിക്കപ്പെടുള്ളൂ. രണ്ടു ഡോക്ടർമാരുണ്ടെങ്കിൽ വൈകീട്ട് ആറുവരെ ഒ.പി. പ്രവർത്തനവും നടത്താനാകും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ തലത്തിലാണ്. ഒരു ഡോക്ടറെക്കൂടി നിയമിക്കാൻ ഗ്രാമപ്പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.. താത്കാലിക ഡോക്ടറെ വെച്ചാൽ ശമ്പളം പഞ്ചായത്ത് കൊടുക്കേണ്ടിവരും. ഫണ്ട് കണ്ടെത്താനുള്ള ബുദ്ധിമുട്ട് പഞ്ചായത്ത് അധികൃതരും പറയുന്നു. അതിനാൽ സർക്കാർ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണ്.

ഈ വിഷയത്തിൽ തീരുമാനം ആകാത്തത് കൊണ്ടുതന്നെ പ്രതിഷേധംശക്തമാകുകയാണ്. ആശുപത്രിയിലെത്തി ഡോക്ടറില്ലാത്തതിനാൽ മടങ്ങേണ്ടിവരുന്ന രോഗികളുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും പട്ടാഴി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയിരുന്നു. ഒരു ഡോക്ടറെക്കൂടി നിയമിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണം എന്നതാണ് ആവശ്യം.

ഡി.സി.സി. അംഗം ജി.തുളസീധരൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.മനോഹരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.ബദറുദ്ദീൻ, പി.അനൂപ്, എസ്‌.ആർ.ശ്രീലത, ബി.എസ്.സുജാത, എം.ജെ.യദുകൃഷ്ണൻ, നേതാക്കളായ സന്തോഷ് കാട്ടാമല, ആർ.ശ്രീകുമാർ, മധു മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+