കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട്': അനുഭവം പറഞ്ഞ് യൂസഫലി

Google Oneindia Malayalam News

കൊല്ലം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് അവരുടെ കണ്ണുകൾ നിറഞ്ഞുപോകും. കാരണം ഒരുപാട് പേർക്ക് തന്നാലാവുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കാൻ യൂസഫലി എന്നും ശ്രദ്ധിക്കാറുണ്ട്. തന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളുമായി എത്തുന്നവരെ യുസഫലി അവ​ഗണിച്ചു കളയാറുമില്ല. പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കുമ്പോൾ യൂസഫലി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. തന്റെ മനസ്സിലെ ഒരു നോവാണ് അദ്ദേഹം പങ്കുവെച്ചത്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരെ ഓർത്തു പല രാത്രികളിലും ഉറങ്ങാനായില്ലെന്നാണ് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ യൂസഫലി പറഞ്ഞത്. എന്തുകൊണ്ടാണ് താൻ 15 കോടി രൂപ മുടക്കി നിരാലംബരായ അമ്മമാർക്കായി ബഹുനില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. പാവപ്പെട്ട മൂന്ന് അമ്മമാർ ചേർന്നായിരിക്കും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നും യൂസഫലി പറഞ്ഞു.

1

''പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമ്മിച്ചു നൽകാമെന്നു തീരുമാനിച്ചത്. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ഇവിടെ. ലോകത്ത് എവിടെയായാലും ഉമ്മയെ കാണാൻ പോകാറുണ്ടായിരുന്നു. രണ്ടു മാസത്തിനിടെയെങ്കിലും ഉമ്മയേയും ഉപ്പയേയും പോയി കാണുന്നതായിരുന്നു പതിവ്. അവരോട് അബുദാബിയിൽ വന്ന് താമസിക്കാൻ പറയും. എന്നും ഓഫിസിലേക്കു പോകുമ്പോൾ ഉമ്മയുടെ നെറുകയിൽ ഉമ്മവച്ചിട്ടാണ് ഇറങ്ങിയിരുന്നത്'' യൂസഫലി പറഞ്ഞു.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

2

പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞു തന്നത് ഉമ്മയാണ്. എന്റെ ഉമ്മ ഒരുപാടു രാജ്യങ്ങളിൽ ജനത്തെ സേവിച്ച മാതാവാണ്. ഞാൻ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും ഞാൻ എന്നാലാവുന്ന രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരുപാട് പേർ കുറ്റപ്പെടുത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിലും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരുണ്ട്. അതൊന്നും ഞാൻ മുഖവിലയ്‌ക്കെടുക്കാറില്ല, യുസഫലി പറഞ്ഞു.

Viral Video: ചാടിയെഴുന്നേറ്റ് മുഖത്തടിച്ച് ഭര്‍ത്താവ്; എംഎല്‍എയ്ക്ക് മര്‍ദ്ദനം;ദൃശ്യങ്ങള്‍ പുറത്ത്‌Viral Video: ചാടിയെഴുന്നേറ്റ് മുഖത്തടിച്ച് ഭര്‍ത്താവ്; എംഎല്‍എയ്ക്ക് മര്‍ദ്ദനം;ദൃശ്യങ്ങള്‍ പുറത്ത്‌

3

മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണമെന്നും മക്കൾ ഉപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണെന്നും . ഇത്തരം നീചമായ സംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കെട്ടിടം പണിതതിന്റെ പേരിൽ അമ്മമാരെ ഇവിടെ കൊണ്ടുവന്ന് തള്ളാം എന്ന ചിന്താഗതി ആർക്കും ഉണ്ടാകരുത്'' - യൂസഫലി പറഞ്ഞു.

4

15 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ മൂന്നുനില മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. രണ്ട് ലിഫ്റ്റുകൾ, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദസൗകര്യങ്ങൾ, പൊതുവായ പ്രാർഥനാഹാളും മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാമുറികളും, ഡൈനിങ് ഹാളുകൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണ സംവിധാനങ്ങൾ, ഡോക്ടർമാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, ഓഫിസ് സംവിധാനങ്ങൾ എന്നിങ്ങനെ മികച്ച രീതിയിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഈ അഗതി മന്ദിരത്തിൽ 300 അഗതികൾക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

English summary
M. A. Yusuff Ali shared his memories about his mother and request everyone to take care of their parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X