Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെറ്റമ്മയാണെന്ന് പോലും ഓര്‍ത്തില്ല'; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂര മര്‍ദ്ദനം, മകന്‍ അറസ്റ്റില്‍

kollam

കൊല്ലം : ഭക്ഷണം പാകം ചെയ്തു നല്‍കിയില്ലെന്ന് ആരോപിച്ച് വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനിയായ ദേവകി ( 68) യെയാണ് മകന്‍ മനോജ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മോനജ് അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മനോജ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു .

അമ്മ ഭക്ഷണം പാകം ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്. മദ്യപിച്ച് വീട്ടില്‍ എത്തിയ ഇയാള്‍ അസഭ്യം പറയുകയും പിന്നാലെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു . അടിയേറ്റ് നിലത്തുവീണ ദേവകിയെ നിരന്തരം ചവിട്ടുകയും പിന്നീട് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. ഈ മര്‍ദ്ദനം സ്ഥിരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് അമ്മയെ അസഭ്യം പറയുകയും വഴക്കുണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു .

ഇത് തുടര്‍ന്നതോടെയാണ് ദേവകിയുടെ വീട്ടില്‍ നാട്ടുകാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മദ്യപിച്ച് കഴിഞ്ഞ ദിവസവും വീട്ടിലെത്തിയ മനോജ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പൊലീസിന് വിവരം അറിയിക്കുകയും ചെയ്തു.

കസ്റ്റഡിയിലുള്ള മനോജ് നേരത്തെ പോക്‌സോ കേസില്‍ അടക്കം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആഴ്ചകള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കരയിലും സമാനമായ സംഭവം നടന്നിരുന്നു . നെയ്യാറ്റിന്‍കര മാമ്പഴക്കരയിലാണ് മകന്‍ വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് മകള്‍ രാജേഷ് എന്ന വിളിക്കുന്ന ശ്രീജിത്തിനെ പ്രതിയാക്കി പോലീസ് കേസ് എടുത്തു. ശ്രീജിത്തിന്റെ മാതാവ് ശാന്ത ( 70 ) യാണു മര്‍ദനത്തിന് ഇരയായത് .

എന്നാല്‍ മകനെ കസ്റ്റഡിയിലെടുത്താല്‍ താന്‍ ജീവനൊടുക്കുമെന്ന മാതാവിന്റെ ഭീഷണിയെ പൊലീസ് അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു. ശാന്തയെ ശ്രീജിത്ത് മര്‍ദിക്കുന്ന രംഗങ്ങള്‍ അയല്‍വാസിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്തത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദനമേറ്റിട്ടും മകനെ അറസ്റ്റ് ചെയ്യരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമ്മ ചെയ്തത് . ശ്രീജിത്ത് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+