'ബോധപൂർവ്വം ഒഴിവാക്കി'; കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയെന്ന് എൻ കെ പ്രേമചന്ദ്രൻ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നിന്ന് തന്നെ ബോധ പൂർവ്വം ഒഴിവാക്കിയെന്ന് എൻ കെ പ്രേമചന്ദ്രൻസ എം പി. സ്വീകരണ കമ്മിറ്റിയുടെ ചുമതല സി പി ഐ അനുഭാവമുള്ള അധ്യാപക സംഘടനയ്ക്കായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മറ്റിയിലെ ഒരാൾ അറിയിച്ചത്. നല്ലരീതിയിൽ നടന്ന കലോത്സവത്തിൽ അപസ്വരം ഉണ്ടാകരുതെന്ന് ചിന്തിച്ചത് കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്ന് പ്രേമചന്ദ്രൻ ചോദിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതൽ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി അർപ്പണബോധത്തോടെ നിന്ന് പ്രവർത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാൻ.
കലോത്സവം നടക്കുന്ന പ്രദേശത്തെ പാർലമെന്റ് അംഗം എന്ന നിലയിൽ തുടക്കം മുതൽ തന്നെ എന്നെ ഒഴിവാക്കിയിരുന്നു. പക്ഷേ അതിൽ എനിക്ക് പരാതിയില്ല. ഉദ്ഘാടന സമ്മളനത്തിന്റെ നോട്ടീസിൽ പേര് ഉണ്ടായിരുന്നു അതിൽ പങ്കെടുത്തു, പ്രേമചന്ദ്രൻ പറയുന്നു.
എന്നാൽ സമാപന സമ്മേളനത്തിന്റെ നോട്ടീസിൽ നഗകത്തിലെ രണ്ട് പ്രധാന എം എൽ എമാരെയും നഗരസഭാ അംഗങ്ങളെയും പുനലൂരുള്ള നിയമസഭാംഗത്തെയും നോട്ടീസിൽ പേര് ആ പരിപാടിയിലേക്ക് ക്ഷണിക്കുമ്പോൾ സ്ഥലത്തെ ലോക്സഭാ അംഗമെന്ന നിലയിൽ ബോധപൂർവ്വം തന്നെ ഒഴിവാക്കിയെന്നും കൊല്ലത്ത് നടക്കുന്ന പല പൊതുപരിപാടികളിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കുന്നത് പതിവാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാക്കാര്യങ്ങളിലും യാതൊരു വിധത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളില്ലാതെ സഹകരിച്ചു, ആ സഹകരണ മനോഭാവം ഉണ്ടായിട്ടും സ്ഥലത്തെ ലോക്സഭാ അംഗത്തെ ബോധ പൂർവ്വം ഒഴിവാക്കുക എന്നത് എന്ത് നീതിയാണ്. എന്ത് ന്യായീകരണമാണ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകാനുള്ളത്.
പേരില്ലെന്നത് നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് റിസപ്ഷൻ കമ്മിറ്റിയുടെ ചുനമതലയിലുള്ളത് സി പി ഐ അനുഭാവ സംഘടനയാണെന്ന് അറിഞ്ഞത്.
അവർ ഇത് ശരിയല്ലെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ഒഴിവാക്കിയതെന്നായിരുന്നു മറുപടി. ഇത് തീരെ നിലവാരമില്ലാത്ത രാഷ്ട്രീയ സങ്കുചിതത്വമാണ്, അദ്ദേഹം പരഞ്ഞു.












Click it and Unblock the Notifications