കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യം, അല്ലെങ്കില്‍ എല്ലാം എന്റെ തലയിലായേനെ: ഗണേഷ് കുമാര്‍

Google Oneindia Malayalam News

കൊല്ലം: കെ എസ് ആര്‍ ടി സി സ്വഫ്റ്റ് ബസ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനെയും കെ എസ് ആര്‍ ടി സിയില്‍ തുടര്‍ച്ചയായി ശമ്പളം നല്‍കാത്തതിനെയും പരിഹസിച്ച് പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍. താന്‍ മന്ത്രിയാകാത്തത് ഭാഗ്യമാണെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നുമാണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കൊല്ലത്ത് ഗുരുമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

'ആ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ ഹാക്കർ സായ് ശങ്കറിന്റെ കൈയ്യിൽ ഉണ്ട്';ബാലചന്ദ്രകുമാർ'ആ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ ഹാക്കർ സായ് ശങ്കറിന്റെ കൈയ്യിൽ ഉണ്ട്';ബാലചന്ദ്രകുമാർ

കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ മനസിലാകും. മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു, ഇവിടെ ഇടിക്കുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ല, ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ. എന്റെ കൂടെ ദൈവം ഉണ്ടെന്ന് മനസിലായല്ലോ, ഞാന്‍ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവര്‍ തന്നെ എന്നെ കുറ്റം പറഞ്ഞേനെ. കെ എസ് ആര്‍ ടി സിയുടെ അവസാനം കുറിച്ച ഗണേഷ് കുമാര്‍ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ, എല്ലാം ദൈവത്തിന്റെ കൃപയാണ്- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

kb ganesh

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോ?ഗിച്ച് വാങ്ങിയ 116 ബസുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഇതിനോടകം സര്‍വീസ് ആരംഭിച്ചുവരുന്നു. 116 ബസുകളില്‍ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്.

എന്നാല്‍ വാഹനം ഓടിത്തുടങ്ങിയതിന് പിന്നാലെ ബസ് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കെ എസ് ആര്‍ ടി സി ആരോപിച്ചത്. സര്‍വ്വീസ്ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമം നടന്നെന്നാണ് കെ എസ് ആര്‍ ടി സി ആരോപിക്കുന്നത്. ഇതിന് പിന്നില്‍ സ്വകാര്യ കുത്തകകളാണെന്ന ആരോപണവും കെ എസ് ആര്‍ ടി സി ഉന്നയിച്ചിരുന്നു.

സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്. വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ നല്‍കുന്ന സര്‍വ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടുംമൂന്നും ഇരട്ടി ചാര്‍ജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂര്‍-എറണാകുളം സെക്ടറില്‍ എ സി സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്, തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നെന്ന് കെ എസ് ആര്‍ ടി സി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വിഫ്റ്റ് സര്‍വീസിനെതിരെ നടക്കുന്ന പ്രചാരണം ഗുണം ചെയ്‌തെന്നാണ് കെ എസ് ആര്‍ ടി സി പറയുന്നത്. കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങള്‍ക്കു നല്‍കിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകള്‍ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു- കെ എസ് ആര്‍ ടി സി ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Not being a minister is my greatest fortune, KB Ganesh Kumar mocks KSRTC Swift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X