Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം ബുധനാഴ്ചകളില്‍; തിരുവാര്‍പ്പ് അജിയുടെ തന്ത്രം പണി തന്നു, ഒടുവില്‍ കസ്റ്റഡിയില്‍

കൊല്ലം : കൊല്ലം , ആലപ്പുഴ , കോട്ടയം , എറണകുളം , പത്തനംതിട്ട ജില്ലകളിലായി നാല് വര്‍ഷത്തിനുളളില്‍ 100 ല്‍ അധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവാര്‍പ്പ് അജി കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. നിരവധി മോഷണ കേസുകളില്‍ 20 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായി , നാല് വര്‍ഷത്തിനുള്ളില്‍ വീണ്ടും 100 ല്‍ അധികം മോഷണം നടത്തിയ ആളാണ് പോലീസ് പിടിയിലായത് .

തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച് ചു, ഇതോടെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലാണ് തെളിവുണ്ടായത് . കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് വില്ലേജില്‍ കാഞ്ഞിരം പോസ്റ്റ് ഓഫീസ് പരിധിയില്‍ കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ ശശി മകന്‍ തിരുവാര്‍പ്പ് അജി എന്ന് അറിയപ്പെടുന്ന അജയന്‍ ( 49 ) ആണ് പോലീസ് പിടിയിലായത് .

kerala

പത്തൊന്‍പത് വയസുമുതല്‍ നിരന്തരം മോഷണം നടത്തി വന്ന ഇയാളെ ഒടുവില്‍ മാവേലിക്കര പോലീസ് പിടികൂടി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഓടിന് മുകളിലൂടെ ചിലന്തിയെ പോലെ കാല്‍വിരലും കൈവിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സ്‌ക്കൂളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ , സ്റ്റേഷനറി കടകള്‍, ബേക്കറി കടകള്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തുന്നത്. മോഷ്ടിച്ച സ്ഥലത്ത് നിന്നും കൂടുതല്‍ തുക ലഭിച്ചാല്‍ വീണ്ടും അവിടെ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണ് .

പോലീസ് പിടിയിലായാല്‍, ബന്ധുക്കള്‍ക്ക് കൂട്ടിരിക്കാന്‍ സമീപമുളള പ്രമുഖ ആശുപത്രിയില്‍ പോയിട്ട് മടങ്ങുകയാണെന്ന് ധരിപ്പിച്ച് രക്ഷപെടുകയാണ് ചെയ്യുന്നത്. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണ മുതലുമായി അന്യസംസ്ഥാനത്തേക്ക് കടന്ന് ധൂര്‍ത്തടിച്ചതിന് ശേഷം പണത്തിന് ആവശ്യം വരുമ്പോള്‍ തിരികെ എത്തി വീണ്ടും മോഷണം നടത്തും. മോഷണത്തിന് ബുധനാഴ്ചകള്‍ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാന്‍ സഹായകമായത് .

കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പളളി, ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബുധനാഴ്ച ദിവസങ്ങളില്‍ ആവര്‍ത്തിച്ച സമാന സ്വഭാവമുളള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖാ ചിത്രം തയ്യാറാക്കി പോലീസ് തെരച്ചില്‍ നടത്തി വരുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി ഐ പി എസിന്റെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത് .

മോഷണത്തിന് വേണ്ടി നഗരത്തിലെത്തിയ ഇയാളെ ചിന്നക്കടയില്‍ നിന്നും പ്രത്യേക പോലീസ് സംഘം പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ഡി. വിജയകുമാര്‍ , ഡി. സി. ബി അസിസ്റ്റന്റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി , വെസ്റ്റ് ഇന്‍സ്പെക്ടര്‍ . ബി . ഷെഫീക്ക്, എസ്.ഐ ശ്യാംകുമാര്‍ സ്പെഷ്യല്‍ ടീം സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. ജയകുമാര്‍, എ എസ് ഐ ബൈജൂ ജെറോം, എസ് സി പി ഓ മാരായ സജു, സീനു, മനു, സി പി ഓമാരായ രിപൂ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+