ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് പോലീസിനെ പച്ചത്തെറി, പൊളി സാനം റിച്ചാർഡ് റിച്ചു അറസ്റ്റിൽ
കൊല്ലം: അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോലീസിനെ തെറി വിളിച്ചയാള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ പൊളി സാനം എന്ന പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് റിച്ചു ആണ് അറസ്റ്റിലായിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ കൊല്ലം രാമന്‍കുളങ്ങര സ്വദേശിയാണ്. ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ ഇവരുടെ ആരാധകര്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനേയും വെല്ലുവിളിച്ചും തെറി വിളിച്ചും രംഗത്ത് എത്തിയിരുന്നു.
Recommended Video
കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയാണ് റിച്ചാര്‍ഡ് റിച്ചു പോലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. എന്ത് അധികാരമാണ് കേസെടുക്കാന്‍ പോലീസിനുളളത് എന്ന് ചോദിച്ചായിരുന്നു പച്ചത്തെറി വിളിച്ച് കൊണ്ടുളള വീഡിയോ. തന്റെ വീഡിയോ വൈറലാക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇ ബുള്‍ ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ നിരീക്ഷണം ആണ് സൈബര്‍ സെല്‍ നടത്തുന്നത്. ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കും എന്നത് അടക്കമുളള ഭീഷണികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യാനും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പോയി കൂട്ടമായ സൈബര്‍ ആക്രമണം നടത്താനും ആഹ്വാനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കലാപാഹ്വാനം നടത്തിയ വ്യക്തികളേയും പേജുകളേയും അടക്കം സൈബര്‍ സെല്‍ നിരീക്ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
ഇ ബുള്‍ ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഇതിനകം പോലീസ് പതിനേഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇ ബുള്‍ ജെറ്റിന്റെ വാഹനമായ നെപ്പോളിയിന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് കുട്ടികളടക്കം നിരവധി പേരാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും നിയമവിരുദ്ധമായി സംഘടിച്ചതിനും പോലീസിന് നേരെ കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ് 17 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരില്‍ ചിലര്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് കൊണ്ട് സ്ഥലത്ത് നിന്ന് വീഡിയോ ചിത്രീകരിക്കുകയുമുണ്ടായി. 17 പേരെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നിയമവിരുദ്ദമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ആര്‍ടിഒ ഓഫീസില്‍ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടതിന് പിന്നാലെ ആണ് പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ഇരട്ടി സ്വദേശികളാണ് ലിബിനും എബിനും. ഇവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുകയാണ്. ലൈസന്‍സ് റദ്ദാക്കാനും നീക്കം തുടങ്ങി. ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു..












Click it and Unblock the Notifications