കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം കോര്‍പ്പറേഷനില്‍ ജയം നേടുമോ? ഉറപ്പ് പറയാതെ ഷിബു ബേബി ജോണ്‍, പ്രതീക്ഷ അങ്ങനെയാണ്!!

Google Oneindia Malayalam News

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിനെ വെട്ടിലാക്കി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രസ്താവന. കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കോര്‍പ്പറേഷനില്‍ ഭരണം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഷിബു പറഞ്ഞു. അതേസമയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകും. ആര്‍എസ്പിക്ക് തങ്ങളുടെ ശക്തിക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

1

കേരളത്തില്‍ ആര്‍എസ്പി കഴിഞ്ഞ തവണത്തേക്കാള്‍ ഒരുപാട് മുന്നിലെത്തും. യുഡിഎഫിന് കൊല്ലം ജില്ലയില്‍ വലിയ മുന്നേറ്റം തന്നെയുണ്ടാവും. ആദ്യം എല്‍ഡിഎഫിനായിരുന്നു വിമത ഭീഷണി. അവര്‍ക്ക് മാത്രമായിരുന്നു അതുകൊണ്ട് പ്രശ്‌നമുണ്ടായത്. എന്നാല്‍ പിന്നീട് ഇത് യുഡിഎഫിനെയും ബാധിച്ച് തുടങ്ങിയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങും. ആദ്യ ഫല സൂചനകള്‍ എട്ടര മണിയോടെ തന്നെ അറിയാന്‍ സാധിക്കും. ഉച്ചയോടെ തന്നെ മുഴുവന്‍ ഫലവും അറിയാനാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. രണ്ടരലക്ഷത്തോളം തപാല്‍ വോട്ടുകളാണ് ഉള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. അതേസമയം മൂന്ന് മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2015ല്‍ ആകെ ചെയ്ത വോട്ടില്‍ 37.36 ശതമാനവും സ്വന്തമാക്കിയാണ് എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയത്. അന്ന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇടതുമുന്നണിക്കായിരുന്നു മുന്‍തൂക്കം. അതേസമയം വോട്ടിംഗ് ശതമാനത്തില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടില്ലെങ്കിലും സീറ്റുകളില്‍ അത് പ്രകടമായില്ല. ബിജെപിയുടെ മുന്നേറ്റം രണ്ട് മുന്നണികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

Recommended Video

cmsvideo
റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

അതേസമയം ഇടതുപക്ഷത്തിന് അതേ മുന്നേറ്റം ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. പിണറായി ഭരണത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിജയം അത്യാവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയാല്‍ യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അതോടെ ബലമില്ലാതാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ തന്നെ കളത്തിലിറങ്ങാന്‍ ഇത് എല്‍ഡിഎഫിനെ സഹായിക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് അറിയണമെങ്കില്‍ യുഡിഎഫിന് ഇത്തവണ മുന്നേറ്റം നടത്തേണ്ടത് അത്യാവശ്യമാണ്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഈ ഫലം നിര്‍ണായകമാണ്.

English summary
shibu baby john not confirm udf victory in kollam corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X