• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വനിത മതിൽ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ; കൊല്ലത്ത് അണിനിരക്കുന്നത് 2 ലക്ഷം കുടുംബശ്രീ അംഗങ്ങൾ!!

  • By Desk

കൊല്ലം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയിലെ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറവരെയുള്ള ദൈര്‍ഘ്യത്തില്‍ രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ യോഗം തീരുമാനിച്ചു. കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷന്‍ സെന്ററില്‍ നടന്ന യോഗം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

ആരെയും അറിയിക്കാതെ ശബരിമലയിലേക്ക് ഉടൻ എത്തുമെന്ന് തൃപ്തി ദേശായി; പോലീസ് ഒപ്പമുണ്ട്

ഇതിനായി ജില്ലയിലെ 24,328 അയല്‍കൂട്ടങ്ങളുടെയും 1,419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രത്യേക യോഗങ്ങള്‍ ഡിസംബര്‍ 27നകം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വനിതാ മതിലിന്റെ വിജയത്തിനായിനടത്തും.

Kudumba sree meeting

വനിതാ മതിലിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമാണ് കേരളം കുറിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി സ്ത്രീ സമൂഹം ഉയര്‍ന്നുവരുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അസമത്വങ്ങളുടെയും ഫലമായി ഏറ്റവും കൂടുതല്‍ ദുരനുഭവങ്ങള്‍ നേരിട്ടത് സ്ത്രീകളാണ്.

അതുകൊണ്ട് സ്ത്രീപുരഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന വനിതാ മതിലില്‍ എല്ലാ സ്ത്രീകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന്‍ പുറത്തിറക്കിയ പോസ്റ്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ്, പ്രോഗ്രാം ഓഫീസര്‍ കെ. വി. പ്രമോദ്, എ.ഡി.എം.സി.മാരായ വി. ആര്‍. അജു, സബൂറ ബീവി, എസ്. വി. ഗായത്രി തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ജില്ലയിലെ തയ്യാറെടുപ്പുകളുടെ പുരോഗതി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിയോജക മണ്ഡലതലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി വിലയിരുത്തി.

ഇന്നും നാളെയും ഗ്രാമപഞ്ചായത്ത് തലത്തിലെ യോഗങ്ങള്‍ പൂര്‍ത്തിയാക്കണം. 25, 26 തീയതികളില്‍ വാര്‍ഡ് സമിതികള്‍ രൂപീകരിക്കുകയും 27 മുതല്‍ ഭവനസന്ദര്‍ശനം നടത്തി പരമാവധി വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയുംവേണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ വാര്‍ഡുകളിലും വിവിധ ഘട്ടങ്ങളിലായി യോഗങ്ങള്‍ ചേരുകയും എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുകയും വേണം. മതിലില്‍ പങ്കുചേരുന്നവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൃത്യമായ രൂപരേഖയോടെ വാര്‍ഡ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.

ദേശീയപാതയ്ക്ക് സമീപമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മതിലില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലേക്ക് പ്രകടനമായി എത്തണം. പരിപാടിയുടെ സംഘാടനത്തിനും സ്ത്രീകളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വാര്‍ഡുതല കമ്മിറ്റികള്‍ ചുമതല നിര്‍വഹിക്കണം. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ ഡിസംബര്‍ 24ന് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേരാന്‍ യോഗം തീരുമാനിച്ചു.

ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മുനിസിപ്പല്‍ ഓഫീസിലും, ഉച്ചകഴിഞ്ഞ് രണ്ടിന് ചവറ ബ്ലോക്ക് പഞ്ചായത്തിലും വൈകുന്നേരം നാലിന് കുന്നത്തൂര്‍ താലൂക്ക് ഓഫീസിലുമാണ് യോഗങ്ങള്‍. എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. കെ. മധു, വനിതാ മതില്‍ കേന്ദ്ര സംഘാടക സമിതി അംഗവും കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രന്‍, സാംബവ മഹാസഭ കൊല്ലം ജില്ലാ സെക്രട്ടറി വടമണ്‍ വിനോജി, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് എല്‍. രാജന്‍, സെക്രട്ടറി എന്‍. ബിജു, എ.കെ.വി.എം.എസ്. ജില്ലാ സെക്രട്ടറി സുരേഷ്‌കുമാര്‍, എസ്.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, കാപ്പക്‌സ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ്, നിയോജക മണ്ഡലംതല സംഘാടക സമിതി കണ്‍വീനര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, നവോത്ഥാന, സാംസ്‌കാരിക, സാമൂഹ്യ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Two lakh Kudumbasree members will participate the women's wall in Kollam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more