അല്‍ഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് മരിച്ചു
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി (33) ആണ് മരിച്ചത്. കോട്ടയത്തെ സംക്രാന്തിയിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞുപ്പോഴേക്കും വയറിളക്കവും ശര്‍ദ്ദിയും വന്നു. ശാരീരികമായി അവശയായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയും പ്രവേശിപ്പിച്ചു.

മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രശ്മിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഡയാലിസിസിന് വിധേയമാക്കി. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇവരില്‍ 14കാരനെ സംക്രാന്തി സ്വദേശിയെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാബഗമാണ് ഹോട്ടലില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രശ്മിയുടെ മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയില്‍ മാമോദിസ ചടങ്ങില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമായിരുന്നു.

മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദിസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള സ്ഥാപനമാണ് ഭക്ഷണം പാചനം ചെയ്ത് കൊണ്ടുവന്നത്. 190 ഓളം പേര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ വിരുന്നില്‍ പങ്കെടുത്തവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഭക്ഷണം വിളമ്പിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. . സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications